പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കപ്പെട്ടില്ലെങ്കില്‍ അത് മലയാള സിനിമയ്ക്കുപോലും നല്ലതിനല്ല! അമ്മയ്‌ക്കെതിരെയുള്ള സംഘടനയാണ് ഡബ്ലുസിസി എന്ന നിരീക്ഷണവും ശരിയല്ല; മുന്നറിയിപ്പുമായി പത്മപ്രിയ

അമ്മ സംഘടനയില്‍ തുടരുന്ന പ്രശ്‌നങ്ങള്‍ തീര്‍പ്പില്ലാതെ തുടരുകയാണ്. താരങ്ങളും സംഘടനയിലെ അംഗങ്ങളുമായവര്‍ പലപ്പോഴായി ഒന്നുപിറകേ ഒന്നെന്ന രീതിയില്‍ പരാതികളും കുറ്റപ്പെടുത്തലുകളുമായി രംഗത്തെത്തുകയുമാണ്. എല്ലാവരും അമ്മയ്‌ക്കെതിരായി തന്നെയാണ് രംഗത്തെത്തിയിരിക്കുന്നതെന്നത് മറ്റൊരു പ്രത്യേകത. നടി പത്മപ്രിയയാണ് ഇപ്പോള്‍ അമ്മയുടെ പ്രവര്‍ത്തനങ്ങളെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.

മലയാള സിനിമാ സംഘടനയായ ‘അമ്മ’യും നടിമാരുടെ സംഘടനയായ ഡബ്ല്യൂസിസിയും തമ്മിലുള്ള പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കുന്നതാകും മലയാള സിനിമയ്ക്ക് തന്നെ നല്ലതെന്ന മുന്നറിയിപ്പുമായിക്കൂടിയാണ് ഡബ്ല്യൂസിസി അംഗമായ നടി പത്മപ്രിയ എത്തിയിരിക്കുന്നത്. ഇല്ലെങ്കില്‍ മലയാള സിനിമയെ ഇത് വളരെ മോശമായി ബാധിക്കുമെന്നും നടി പറയുന്നു.

‘അമ്മ’യ്ക്കെതിരെയുള്ള സംഘടനയാണ് ഡബ്ല്യുസിസി എന്ന നിരീക്ഷണം ശരിയല്ല. ഞങ്ങളുടേത് ലിംഗവിവേചനത്തിനെതിരെയും തുല്യനീതി തേടിയുള്ളതുമായ പോരാട്ടമാണ്. ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ഭിന്നാഭിപ്രായമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ജനാധിപത്യപരമായ ഈ അഭിപ്രായത്തെ മാനിച്ച് തുറന്ന ചര്‍ച്ചയുണ്ടാകണമെന്നും കരുതുന്നു, പത്മപ്രിയ പറഞ്ഞു.

Related posts