പ​ട്ട​യ​പ്ര​ശ്നം; ഭി​ന്ന​ശേ​ഷി​ക്കാ​ര​നായ വയോധികൻ അന്തിമ സമരത്തിലേക്ക്; 16ന് പ്രശ്നത്തിന് തീരുമാനമായില്ലെങ്കിൽ ജീവനൊടുക്കുമെന്ന മുന്നറിയിപ്പ് നൽകി പാപ്പച്ചൻ

പേ​രാ​മ്പ്ര: ത​ന്‍റെ പേ​രി​ലു​ള്ള സ്ഥ​ല​ത്തി​ന് പൂ​ർ​ണ്ണ​മാ​യി പ​ട്ട​യം ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഭി​ന്ന ശേ​ഷി​ക്കാ​ര​നാ​യ വ​ള​യ​ത്ത് വി. ​പാ​പ്പ​ച്ച​ൻ സ​മ​ര​ത്തി​ന്. 15, 16 തീയ​തി​ക​ളി​ൽ പെ​രു​വ​ണ്ണാ​മൂ​ഴി​യി​ലു​ള്ള ച​ക്കി​ട്ട​പാ​റ വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നിൽ കു​ത്തി​യി​രി​പ്പു ന​ട​ത്തും. പ​ട്ട​യ പ്ര​ശ്ന​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​കാത്തപക്ഷം 16ന് ജീവനൊടുക്കുമെന്നു അറിയിച്ചുകൊണ്ടുള്ള നോട്ടീസ് ഇദ്ദേഹം ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ന​ൽ​കി​യിട്ടുണ്ട്.

ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​തു​കാ​ട് ഒ​ന്നാം ബ്ലോ​ക്കി​ലാ​ണു പാ​പ്പ​ച്ച​നും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന​ത്. ഭാ​ര്യ രോ​ഗി​യും 44 വ​യ​സു​ള്ള മ​ക​ൾ ഭിന്നശേഷിക്കാരിയുമാണ്. പ​ര​സ​ഹാ​യ​ത്തോ​ടെ​യാ​ണു കാ​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന​ത്. 1.36 ഏ​ക്ക​ർ സ്ഥ​ല​മാ​ണു കു​ടും​ബ​ത്തി​നു​ള്ള​ത്. ഇ​തി​ന്‍റെ ന​ടു​വിലുള്ള 50 സെ​ന്‍റ് സ്ഥ​ല​ത്തി​നു പ​ട്ട​യ​മു​ണ്ട്. ചു​റ്റു​മു​ള്ള ബാ​ക്കി സ്ഥ​ല​ത്തി​നാ​ണു പ​ട്ട​യ​മി​ല്ലാ​ത്ത​ത്.

പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു വ​ർ​ഷ​ങ്ങ​ളാ​യി സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങു​ക​യാ​ണു എ​ഴു​പ​ത്തി​നാ​ലു​കാ​ര​നാ​യ പാ​പ്പ​ച്ച​ൻ. മാ​ർ​ച്ച് അ​ഞ്ചി​നു ച​ക്കി​ട്ട​പാ​റ വി​ല്ലേ​ജ് ഓ​ഫീ​സ് താ​ഴി​ട്ടു പൂ​ട്ടി ക​ഴു​ത്തി​ൽ ക​യ​ർ കു​രു​ക്കി സ​മ​രം ചെ​യ്തു. വൈ​കുന്നേരം കൊ​യി​ലാ​ണ്ടി ത​ഹ​സി​ൽ​ദാ​രെ​ത്തി ക​ള​ക്ട​റു​മാ​യി പി​റ്റേ​ന്നു ച​ർ​ച്ച ന​ട​ത്താ​ൻ പാ​പ്പ​ച്ച​നെ ക്ഷ​ണി​ച്ചു. ക​ർ​ഷ​ക നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ആ​റി​നു ക​ള​ക്ട​റേ​റ്റി​ൽ ച​ർ​ച്ച ന​ട​ന്നു.

എ​ഡി​എ​മ്മും ത​ഹ​സി​ൽ​ദാ​രും വീ​ടും സ്ഥ​ല​വും സ​ന്ദ​ർ​ശി​ച്ച് പ്ര​ശ്നം പ​ഠി​ക്കു​മെ​ന്ന​റി​യി​ച്ചു. മാ​ർ​ച്ച് ഏ​ഴി​നു കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് സ​ർ​വേയ​ർ പാ​പ്പ​ച്ച​ന്‍റെ സ്ഥ​ലം അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി​യ​തി​ന്‍റെ രേ​ഖ​ക​ൾ താ​ലൂ​ക്ക് ഓഫീസിൽ ന​ൽ​കി. എ​ന്നി​ട്ടും പ​ട്ട​യ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​കാ​തി രു​ന്ന​പ്പോ​ൾ ച​ക്കി​ട്ട​പാ​റ വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ മാ​ർ​ച്ച് 30ന് ​ആ​ത്മാ​ഹു​തി ചെ​യ്യു​മെ​ന്നു പാ​പ്പ​ച്ച​ൻ പ്ര​ഖ്യാ​പി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തു​വ​രെ കാ​ത്തി​രി​ക്ക​ണ​മെ​ന്ന പെ​രു​വ​ണ്ണാ​മൂ​ഴി പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​റു​ടെ നിർദേശം മാ​നി​ച്ചാണ് അന്ന് സ​മ​ര​ത്തി​ൽ നി​ന്നും പി​ൻ​മാ​റിയതെന്നും തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞ് മാ​സം ഒ​ന്നാ​കു​മ്പോ​ഴും പ​ട്ട​യ പ്ര​ശ്ന​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ അ​ട​ക്കം ഉ​ദ്യോ​ഗ​സ്ഥ​രും ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ളും മൗ​നം പാ​ലി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു അ​ന്തി​മ സ​മ​രം ന​ട​ത്തു​ന്ന​തെ​ന്നു പാ​പ്പ​ച്ച​ൻ രാഷ്്ട്രദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

Related posts