യു​വാ​ക്ക​ളെ കു​ത്തി​യും വെ​ട്ടി​യും പ​രി​ക്കേ​ൽ​പ്പി​ച്ച സംഭവം; മുഖ്യപ്രതി അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: കീ​ഴാ​റ്റി​ങ്ങ​ലി​ൽ യു​വാ​ക്ക​ളെ കു​ത്തി​യും വെ​ട്ടി​യും പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ മു​ഖ്യ​പ്ര​തി​യെ ക​ട​യ്ക്കാ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ഞ്ചു​തെ​ങ്ങ് മീ​രാ​ൻ​ക​ട​വ് സ്വ​ദേ​ശി പ​വി​ൻ പ്ര​കാ​ശ് (23) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​ക​ളാ​യ നി​ഖി​ൽ​രാ​ജ്, പ്ര​വീ​ണ്‍ എ​ന്നി​വ​ർ ഒ​ളി​വി​ലാ​ണ്. ഇ​വ​രെ പി​ടി​കൂ​ടാ​ൻ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

പ​വി​ൻ പ്ര​കാ​ശി​ന്‍റെ പേ​രി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം കീ​ഴാ​റ്റി​ങ്ങ​ൽ വി​ള​യി​ൽ​മൂ​ല​യ്ക്ക് സ​മീ​പം വ​ച്ച് പ്ര​ദേ​ശ​വാ​സി​ക​ളാ​യ അ​ഞ്ച് യു​വാ​ക്ക​ളെ വെ​ട്ടി​യും കു​ത്തി​യും പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്.

പ​രി​ക്കേ​റ്റ യു​വാ​ക്ക​ളി​ൽ ര​ണ്ട് പേ​രു​ടെ ആ​രോ​ഗ്യ​നി​ല ക​ഴി​ഞ്ഞ ദി​വ​സം ഗു​രു​ത​ര​മാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പ​വി​ൻ പ്ര​കാ​ശും സു​ഹൃ​ത്തു​ക്ക​ളും സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്നാ​രോ​പി​ച്ചാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളാ​യ യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ച​ത്. ത​ട​യാ​ൻ ശ്ര​മി​ച്ച നാ​ട്ടു​കാ​രെ​യും അ​ക്ര​മി സം​ഘം ആ​ക്ര​മി​ച്ചി​രു​ന്നു. ക​ട​യ്ക്കാ​വൂ​ർ എ​സ് എ​ച്ച് ഒ ​സ​ജി​ൻ ലൂ​യി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

 

Related posts

Leave a Comment