ഷോ​ക്കേ​റ്റ് മ​യി​ൽ ച​ത്തു;  തീറ്റതേടി മയിലുകൾ നാട്ടിലേക്ക് ഇറങ്ങുന്നു; അപകടവും പ​തി​വാ​കു​ന്നു

 

പ​ത്ത​നാ​പു​രം: വൈ​ദ്യു​ത ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് മ​യി​ൽ ച​ത്ത് വീ​ണു.​ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം.​ ഏ​ക​ദേ​ശം ര​ണ്ട് വ​യ​സ് തോ​ന്നി​ക്കു​ന്ന ആ​ൺ​ മ​യി​ലാ​ണ് ചേ​കം ​മ​ഹാ​ദേ​വ​ർ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ഷോ​ക്കേ​റ്റ്ച​ത്ത് വീ​ണ​ത്.​

ചേ​ക​ത്ത് ക​ഴി​ഞ്ഞ അ​ഞ്ച് മാ​സ​ത്തി​നി​ടെ നാ​ലാ​മ​ത്തെ മ​യി​ലി​നാ​ണ് വൈ​ദ്യു​താ​ഘാ​ത​മേ​ൽ​ക്കു​ന്ന​ത്. വൈ​ദ്യു​താ​ഘാ​ത​മേ​റ്റ നാ​ല് മ​യി​ലു​ക​ളി​ൽ ഒ​ന്നി​നെ നാ​ട്ടു​കാ​രും വ​നം വ​കു​പ്പ് അ​ധി​കൃ​ത​രും ചേ​ർ​ന്ന് ര​ക്ഷ​പെ​ടു​ത്തി​യി​രു​ന്നു.​

മു​ൻ​പ് വ​ന​മേ​ഖ​ല​ക​ളി​ൽ മാ​ത്രം ക​ണ്ടി​രു​ന്ന മ​യി​ലു​ക​ൾ തീ​റ്റ തേ​ടി ക​ിഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ കൂ​ട്ട​മാ​യി എ​ത്തു​ന്ന​ത് പ​തി​വാ​യി​രി​ക്ക​യാ​ണ്.

ചേ​കം, പി​റ​വ​ന്തൂ​ർ, പു​ന്ന​ല, ക​ട​ശേരി, ക​റ​വൂ​ർ, ക​മു​കും ചേ​രി, കി​ഴ​ക്കേ ഭാ​ഗം മേ​ഖ​ല​ക​ളി​ൽ വീ​ട്ടു​മു​റ്റ​ങ്ങ​ളി​ൽ മ​യി​ലു​ക​ൾ കൂ​ട്ട​മാ​യി എ​ത്തു​ന്നു​ണ്ട്.

മി​ണ്ടാ​പ്രാ​ണി​ക​ൾ​ക്ക് വൈ​ദ്യു​ത​ലൈ​നു​ക​ൾ അ​പ​ക​ട ഭീ​ഷി​ണി​യാ​ണ്. ഇ​ന്ന​ലെ ച​ത്ത് വീ​ണ മ​യി​ലി​നെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി മ​റ​വ് ചെ​യ്തു.

Related posts

Leave a Comment