മ​ല​പ്പു​റം ജി​ല്ല​യി​ൽ കൂ​ടു​ത​ൽ അ​പ​ര​ൻ​മാ​ർ ഫി​റോ​സ് കു​ന്നും​പ​റമ്പിലി​നെ​തി​രെ! പ​ത്രി​ക​ക​ൾ പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സം മ​ത്സ​ര രം​ഗ​ത്തു നി​ന്ന് പിന്മാറി​യ​ത് 28 പേര്‍

മ​ല​പ്പു​റം: ജി​ല്ല​യി​ൽ ക​ടു​ത്ത മ​ൽ​സ​രം ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ അ​പ​ര​ൻ​മാ​ൻ രം​ഗ​ത്ത്.​

ത​വ​നൂ​ർ,തി​രൂ​ര​ങ്ങാ​ടി,തി​രൂ​ർ,താ​നൂ​ർ,മ​ങ്ക​ട,പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് അ​പ​ര​ൻ​മാ​ർ കൂ​ടു​ത​ലു​ള്ള​ത്.

ത​വ​നൂ​രി​ൽ ഫി​റോ​സ് എ​ന്ന പേ​രി​ലാ​ണ് കൂ​ടു​ത​ൽ അ​പ​ര​ൻ​മാ​ർ.​ തി​രൂ​രി​ൽ ഗ​ഫൂ​റു​മാ​രും താ​നു​രി​ൽ ഫി​റോ​സു​മാ​രും മ​ങ്ക​ട​യി​ൽ അ​ലി​മാ​രും പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ മു​സ്ത​ഫ​മാ​രു​മാ​ണ് കൂ​ടു​ത​ലാ​യി മ​ൽ​സ​രി​ക്കു​ന്ന​ത്.

ജി​ല്ല​യി​ലെ 16 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലും മ​ല​പ്പു​റം ലോ​ക്സ​ഭ മ​ണ്ഡ​ലം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചി​ത്രം ഇ​ന്ന​ലെ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്്മ പ​രി​ശോ​ധ​ന​യോ​ടെ വ്യ​ക്ത​മാ​യി.

മ​ല​പ്പു​റം ലോ​ക്സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​റു സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. ആ​രും പ​ത്രി​ക​ക​ൾ പി​ൻ​വ​ലി​ച്ചി​ട്ടി​ല്ല.

16 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ 111 പേ​രാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. താ​നൂ​ർ, തി​രൂ​ർ, ത​വ​നൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ 10 വീ​തം സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

പെ​രി​ന്ത​ൽ​മ​ണ്ണ, വേ​ങ്ങ​ര, തി​രൂ​ര​ങ്ങാ​ടി എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ട്ട് വീ​തം സ്ഥാ​നാ​ർ​ഥി​ക​ളും കൊ​ണ്ടോ​ട്ടി, മ​ങ്ക​ട, പൊ​ന്നാ​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഏ​ഴ് വീ​തം സ്ഥാ​നാ​ർ​ഥി​ക​ളും നി​ല​ന്പൂ​ർ, മ​ല​പ്പു​റം മ​ണ്ഡ​ല​ങ്ങ​ളി​ൽ ആ​റു​പേ​ർ വീ​ത​വു​മാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്.

ഏ​റ​നാ​ട് അ​ഞ്ച് സ്ഥാ​നാ​ർ​ഥി​ക​ൾ ജ​ന​വി​ധി തേ​ടു​ന്നു. വ​ണ്ടൂ​ർ, മ​ഞ്ചേ​രി, വ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ൽ നാ​ലു പേ​ർ വീ​ത​വു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് നേ​രി​ടു​ന്ന​ത്.

പ​ത്രി​ക​ക​ൾ പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സം 28 പേ​രാ​ണ് മ​ത്സ​ര രം​ഗ​ത്തു നി​ന്ന് പിന്മാറി​യ​ത്. ഇ​വ​രി​ൽ ഭൂ​ര​ഭാ​ഗ​വും ഡ​മ്മി സ്ഥാ​നാ​ർ​ഥി​ക​ളാ​ണ്.

വ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ല​ത്തി​ൽ അ​ഞ്ച് പേ​രും കൊ​ണ്ടോ​ട്ടി, തി​രൂ​ർ, കോ​ട്ട​ക്ക​ൽ മ​ണ്ഡ​ല​ങ്ങ​ളി​ൽ മൂ​ന്ന് പേ​ർ വീ​ത​വും പ​ത്രി​ക​ക​ൾ പി​ൻ​വ​ലി​ച്ചു.

ഏ​റ​നാ​ട്, നി​ല​ന്പൂ​ർ, മ​ഞ്ചേ​രി, പെ​രി​ന്ത​ൽ​മ​ണ്ണ, ത​വ​നൂ​ർ എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ൽ ര​ണ്ട് പേ​ർ വീ​ത​വും വ​ണ്ടൂ​ർ, വേ​ങ്ങ​ര, തി​രൂ​ര​ങ്ങാ​ടി, താ​നൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഓ​രോ സ്ഥാ​നാ​ർ​ഥി​ക​ളും പ​ത്രി​ക​ക​ൾ പി​ൻ​വ​ലി​ച്ച് മ​ത്സ​ര രം​ഗ​ത്ത് നി​ന്ന് പിന്മാറി. മ​ല​പ്പു​റം, പൊ​ന്നാ​നി മ​ണ്ഡ​ല​ങ്ങ​ളി​ൽ ആ​രും പ​ത്രി​ക​ക​ൾ പി​ൻ​വ​ലി​ച്ചി​ല്ല.

Related posts

Leave a Comment