വിവാഹിതരാവാതെയും ഇനി അമ്മമാരാകാം ! വിവാഹിതരല്ലാത്ത സ്ത്രീകള്‍ക്കും കൃത്രിമ ഗര്‍ഭധാരണത്തിന് അനുമതി…

വിവാഹിതരല്ലാത്ത സ്ത്രീകള്‍ക്കും ഇനി കൃത്രിമ ഗര്‍ഭധാരണത്തിന് അവകാശം. 21 വയസ്സിന് മുകളിലുള്ള ഏതൊരു സ്ത്രീക്കും പ്രത്യുല്‍പാദന സാങ്കേതികവിദ്യ (എ.ആര്‍.ടി) ഉപയോഗിച്ച് ഗര്‍ഭധാരണത്തിന് അനുമതി നല്‍കണമെന്ന് ആരോഗ്യത്തിനും കുടുംബക്ഷേമത്തിനുമുള്ള പാര്‍ലമെന്ററി സമിതി ശിപാര്‍ശ ചെയ്തു.

വിവാഹിതരാവാതെ ഒരുമിച്ച് ജീവിക്കുന്ന സ്വവര്‍ഗ ദമ്പതികള്‍ക്കും കൃത്രിമ ഗര്‍ഭധാരണത്തിന് അനുമതി നല്‍കണമെന്നും സമിതി ശിപാര്‍ശ ചെയ്തു.

എന്നാല്‍ വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്ന ദമ്പതികളുടെ കാര്യത്തില്‍ നിയമം ഒന്നും പറയുന്നില്ല. കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അവകാശത്തില്‍നിന്ന് ഇരുകൂട്ടരെയും നിയമം മാറ്റി നിര്‍ത്തിയിരിക്കുകയാണെന്നും സമിതി ചൂണ്ടിക്കാട്ടി.

Related posts

Leave a Comment