ഒരു വന്യജീവി സങ്കേതത്തിലെ ഇടവഴിയിലൂടെ ശാന്തമായി നടക്കുന്ന കടുവയുടെയും മയിലിന്റേയും ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇന്ത്യയുടെ ദേശീയ മൃഗവും ദേശീയ പക്ഷിയും ഒറ്റ ഫ്രയിമിൽ എത്തിയ അപൂർവ കാഴ്ചയാണ് ഇത്.
പ്രകൃതിശാസ്ത്രജ്ഞനായ രാകേഷ് ഭട്ട് പകർത്തിയ വീഡിയോ, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഓഫീസർ ആയ ഡോ. പി.എം. ധാകാതെ ആണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വീഡിയോയിൽ ഒരു മയിൽ നടക്കുന്നത് കാണാം. തൊട്ടുപിന്നിലായിട്ടാണ് കടുവ നടക്കുന്നത്. വളരെ ശാന്തരാണ് കടുവയും മയിലും കാണപ്പെടുന്നത്.
വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റ് ചെയ്തത്. എന്ത് ഭംഗിയാണ് ആ കാഴ്ച കാണാൻ കടുവയുടെ ഗാംഭീര്യവും മയിലിന്റെ ലാസ്യവുമെല്ലാം ഒറ്റ ഫ്രെയിമിൽ പകർത്തിയ രാകേഷ് ഭട്ടിനെ എല്ലാവരും അഭിനന്ദിച്ചു.