വിവാഹവാഗ്ദാനം നൽകി പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; യു​വാ​വി​ന് പ​ത്ത​രവ​ർ​ഷം ക​ഠി​നത​ട​വ്; 2015 ന​വം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം

rape

തൃ​ശൂ​ർ: പ​തി​ന​ഞ്ചു​കാ​രി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നു പ​ത്ത​ര വ​ർ​ഷം ക​ഠി​ന​ത​ട​വും പ​തി​നാ​യി​രം രൂ​പ പി​ഴ​യും ശി​ക്ഷ. വ​ട​ക്കാ​ഞ്ചേ​രി കു​മ​ര​നെ​ല്ലൂ​ർ ഇ​ഞ്ച​ലോ​ടി അ​യ്യ​ത്ത് വീ​ട്ടി​ൽ രാ​ജേ​ഷി(28)​നെ​യാ​ണ് തൃ​ശൂ​ർ പോ​ക്സോ കോ​ട​തി ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു​മാ​സം അ​ധി​ക​ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം.

2015 ന​വം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഒ​ഴി​ഞ്ഞ പ​റ​ന്പി​ലെ​ത്തി​ച്ച് പ​തി​ന​ഞ്ചു​കാ​രി​യെ ബ​ലാ​ൽ​സം​ഗം ചെ​യ്തു​വെ​ന്നാ​ണ് കേ​സ്. പി​ന്നീ​ട് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചു. പ​ഠ​ന​ത്തി​ൽ ശ്ര​ദ്ധ​ക്കുറ​വ് കാ​ണി​ച്ച കു​ട്ടി​യെ കൗ​ണ്‍​സ​ലിം​ഗി​നു വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ കൗ​ണ്‍​സി​ൽ മു​ഖേ​ന പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യി​ൽ കു​ട്ടി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​താ​യി തെ​ളി​ഞ്ഞി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​നുവേ​ണ്ടി പോ​ക്സോ സ്പെ​ഷൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പ​യ​സ് മാ​ത്യു ഹാ​ജ​രാ​യി. വ​ട​ക്കാ​ഞ്ചേ​രി സി​ഐ എം.​കെ. സു​രേ​ഷ്കു​മാ​റാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്ര​തി​യെ വി​യ്യൂർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് അ​യ​ച്ചു. ഇ​ര​യ്ക്കു സ​ർ​ക്കാ​രി​ന്‍റെ വി​ക്ടിം കോ​ന്പ​ൻ​സേ​ഷ​ൻ ഫ​ണ്ടി​ൽനി​ന്ന് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം നല്കുന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റിയോ​ടു കോ​ട​തി നി​ർ​ദേശി​ച്ചു.

Related posts