മൂ​ന്ന​ര വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച​ മ​ധ്യ​വ​യ​സ്ക​നു ട്രി​പ്പി​ൾ ജീ​വ​പ​ര്യ​ന്തം

തൃ​ശൂ​ര്‍: പ​ട്ടി​ക​ജാ​തി​യി​ല്‍ പെ​ട്ട മൂ​ന്ന​ര​വ​യ​സ് പ്രാ​യ​മു​ള്ള ബാ​ലി​ക​യെ പീ​ഡ​ന​ത്തി​നു വി​ധേ​യ​യാ​ക്കി​യ കേ​സി​ല്‍ ട്രി​പ്പി​ള്‍ ജീ​വ​പ​ര്യ​ന്ത​വും മ​ര​ണം​വ​രെ ത​ട​വും വി​ധി​ച്ചു.

3.20 ല​ക്ഷം രൂ​പ പി​ഴ​യും ഒ​ടു​ക്ക​ണം. പൊ​ന്നൂ​ക്ക​ര കോ​ള​നി സ്രാ​മ്പി​ക്ക​ല്‍ സ​ന്തോ​ഷ് എ​ന്ന അ​പ്പ​ച്ച​നെ​യാ​ണ് (59) തൃ​ശൂ​ര്‍ അ​തി​വേ​ഗ സ്പെ​ഷ​ല്‍ പോ​ക്സോ കോ​ട​തി ജ​ഡ്ജി ജ​യ​പ്ര​ഭു ശി​ക്ഷി​ച്ച​ത്. 2022 ഒ​ക്ടോ​ബ​ര്‍ മു​ത​ല്‍ ന​വം​ബ​ര്‍ 26 വ​രെ​യാ​ണ് ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച​തെ​ന്നാ​ണ് കേ​സ്.

15 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ കെ.​എ. സു​നി​ത, അ​ഡ്വ. റി​ഷി​ച​ന്ദ് എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി. ഒ​ല്ലൂ​ര്‍ പോ​ലീ​സാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

Related posts

Leave a Comment