ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; കേര​ള​ത്തി​ലെ​യ​ട​ക്കം 160 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ഇന്ന് ബിജെപി പ്ര​ഖ്യാ​പി​ച്ചേ​ക്കും

 


ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ബി​ജെ​പി സ്ഥാ​നാ‌​ർ​ഥി​ക​ളു​ടെ ആ​ദ്യ പ​ട്ടി​ക ഇ​ന്നു പ്ര​ഖ്യാ​പി​ക്കും. കേ​ര​ള​ത്തി​ലെ അ​ട​ക്കം 160 മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണു സൂ​ച​ന.

ബി​ജെ​പി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി യോ​ഗം ഇ​ന്ന​ലെ രാ​ത്രി ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്നി​രു​ന്നു. പു​ല​ർ​ച്ചെ വ​രെ നീ​ണ്ട യോ​ഗ​ത്തി​ൽ ന​രേ​ന്ദ്ര​മോ​ദി, അ​മി​ത് ഷാ, ​രാ​ജ്നാ​ഥ് സിം​ഗ്, പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ദ്ദ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രും, സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള​വ​രും യോ​ഗ​ത്തി​ന് മു​മ്പാ​യി ബി​ജെ​പി ആ​സ്ഥാ​ന​ത്തെ​ത്തി കേ​ന്ദ്ര നേ​തൃ​ത്വ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി. കെ ​സു​രേ​ന്ദ്ര​ൻ, രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ, വി ​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​രും കേ​ന്ദ്ര നേ​താ​ക്ക​ളെ ക​ണ്ടു.

തി​രു​വ​ന​ന്ത​പു​ര​ത്ത് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ പേ​രി​നാ​ണ് മു​ൻ​തൂ​ക്ക​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ആ​റ്റി​ങ്ങ​ലി​ൽ വി. ​മു​ര​ളീ​ധ​ര​ൻ സ്ഥാ​നാ​ർ​ഥി​യാ​കും.

ബി​ജെ​പി നേ​താ​ക്ക​ളാ​യ ശോ​ഭാ സു​രേ​ന്ദ്ര​ൻ, സ​ന്ദീ​പ് വാ​ച​സ്പ​തി, സു​രേ​ഷ് ഗോ​പി , അ​നി​ൽ ആ​ന്‍റ​ണി, പി.​സി. ജോ​ർ​ജ്, എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി എ​ന്നി​വ​രും സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ലു​ണ്ടെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

Related posts

Leave a Comment