റൈഡിന് പോകാമെന്ന് പ്രലോഭിപ്പിച്ച് പെൺകുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോയി; മ​റൈ​ൻ ഡ്രൈവിൽ വെച്ച് മോശമായി പെരുമാറി; കാമുകനെയും സുഹൃത്തിനെയും അകത്താക്കി പോലീസ്

 

കൊ​ച്ചി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ക്രി​മി​ന​ൽ കേ​സ് പ്ര​തി​ക​ളെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

ഏ​ലൂ​ർ ഉ​ദ്യോ​ഗ​മ​ണ്ഡ​ൽ വ​ള്ളോ​പ്പി​ള്ളി താ​ഴേ​വീ​ട്ടി​ൽ ഹ​രീ​ഷ് (24), മ​ര​ങ്ങാ​ട്ട് വീ​ട്ടി​ൽ മ​ഹി​ന്ദ്ര സു​ബ്ര​ഹ്മ​ണ്യ​ൻ (26) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. വി​ജ​യ്ശ​ങ്ക​ർ പോ​സ്കോ വ​കു​പ്പു​ക​ൾ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ള​മ​ശേ​രി ഹോ​സ്റ്റ​ലി​ന് സ​മീ​പ​ത്ത് നി​ന്ന് ഇ​രു​വ​രും ചേ​ർ​ന്ന് പെ​ണ്‍​കു​ട്ടി​യെ​യും കൂ​ട്ടു​കാ​രി​യെ​യും കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ക​യും എ​റ​ണാ​കു​ളം മ​റൈ​ൻ ഡ്രൈവ് വാ​ക്ക് വേ​യി​ൽ എ​ത്തി​ച്ച ശേ​ഷം അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യുമാ​യി​രു​ന്നു.

പെ​ണ്‍​കു​ട്ടി​ക​ൾ ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​തി​ക​ൾ സ്ഥ​ല​ത്ത് നി​ന്ന് ഓ​ടി ര​ക്ഷ​പെ​ട്ടു.ഡെ​ലി​വ​റി ബോ​യ് ആ​യി ജോ​ലി ചെ​യ്തി​രു​ന്ന ഒ​ന്നാം പ്ര​തി​ക്ക് പെ​ണ്‍​കു​ട്ടി​ക​ളു​മാ​യി അ​ടു​പ്പം ഉ​ണ്ടാ​യി​രു​ന്നു.

അ​തു മു​ത​ലെ​ടു​ത്ത് പെ​ണ്‍​കു​ട്ടി​ക​ളെ റൈ​ഡി​നു പോ​കാം എ​ന്നു പ​റ​ഞ്ഞ് വ​ശീ​ക​രി​ച്ചു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ഹ​രീ​ഷി​ന്‍റെ സു​ഹൃ​ത്താ​യ മ​ഹീ​ന്ദ്ര​യു​ടെ കാ​റി​ലാ​ണ് പെ​ണ്‍​കു​ട്ടി​ക​ളെ ക​ട​ത്തി​ക്കൊ​ണ്ടു പോ​യ​ത്.

പെ​ണ്‍​കു​ട്ടി​ക​ളി​ൽനി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കേ​സി​ലെ ര​ണ്ടാം പ്ര​തി നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളും ഏ​ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ റൗ​ഡ് ലി​സ്റ്റി​ൽ ഉ​ൾപ്പെ​ട്ട​യാ​ളു​മാ​ണ്.

Related posts

Leave a Comment