മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന യു​വ​തി​യെ വീട്ടിൽ കയറി പീഡിപ്പിച്ചു; പ്രതി ജോയി പോക്സോ കേസിൽ ഏഴ് വർഷം തടവ് ശിക്ഷ അനുഭവിച്ചയാൾ

പി​റ​വം: മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ മ​ധ്യ​വ​യ​സ്ക​ൻ പോ​ലീ​സിന്‍റെ പി​ടി​യി​ലായി. പോ​ക്സോ കേ​സി​ലും മോ​ഷ​ണ​ക്കേ​സു​ക​ളി​ലും പ്ര​തി​യാ​യ കോ​ട്ട​യം കോ​ത​ന​ല്ലൂ​ർ ചാ​മ​ക്കാ​ലാ​യി​ൽ അം​ബേ​ദ്ക​ർ കോ​ള​നി​യി​ൽ മേ​ക്ക​ണ്ണാ​യി​ൽ ജോ​യി വ​ർ​ഗീ​സാ(56)​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ആ​റി​ന് പ​ക​ൽ വീ​ട്ടി​ൽ മ​റ്റാ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​ണ് ഇ​രു​പ​തു​കാ​രി​യാ​യ യു​വ​തി​യെ പ്ര​തി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ത്. വീ​ട്ടി​ൽ നി​ന്ന് ഇ​യാ​ൾ ഇ​റ​ങ്ങി​പ്പോ​കു​ന്ന​തു ക​ണ്ട സ​മീ​പ​വാ​സി​യാ​യ സ്ത്രീ, ​യു​വ​തി​യോ​ട് ചോ​ദി​ച്ച​പ്പോ​ഴാ​ണ് വി​വ​ര​ങ്ങ​ൾ പു​റ​ത്ത​റി​യു​ന്ന​ത്.

ജോ​ലി​ക്ക് പോ​യി​രു​ന്ന മാ​താ​വ് വൈ​കു​ന്നേ​ര​മെ​ത്തി​യ​പ്പോ​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പ്ര​തി​യേ​ക്കു​റി​ച്ച് പോ​ലീ​സി​ന് സൂ​ച​ന​യൊ​ന്നും ല​ഭി​ച്ചി​രു​ന്നി​ല്ല.

അ​ടു​ത്ത ദി​വ​സം പ്ര​തി ബൈ​ക്കി​ൽ അ​തു​വ​ഴി പോ​കു​ന്ന​ത് യു​വ​തി​യു​ടെ സ​ഹോ​ദ​ര​ൻ കാ​ണു​ക​യും ഇ​യാ​ളെ പി​ന്തു​ട​ർ​ന്ന് ബൈ​ക്കി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​റ​ട​ക്കം പോ​ലീ​സി​ന് കൈ​മാ​റി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

2015ൽ ​തി​ട​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഒ​രു പോ​ക്സോ കേ​സി​ൽ ജോ​യി​യെ കോ​ട​തി ഏ​ഴു വ​ർ​ഷം ശി​ക്ഷി​ച്ചി​രു​ന്നു. ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ല്കി ക​ഴി​ഞ്ഞ മാ​സം നാ​ലി​നാ​ണ് ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ​ത്.

കൂ​ത്താ​ട്ടു​കു​ളം, കു​റ​വി​ല​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സ്വ​ർ​ണ​മാ​ല മോ​ഷ​ണം, മോ​ഷ​ണ ശ്ര​മം എ​ന്നി​വ​യ്ക്ക് ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ണ്ട്.

ഗ്യാ​സ് അ​ടു​പ്പ് ന​ന്നാ​ക്കാ​നെ​ന്ന വ്യാജേന പി​റ​വം മേ​ഖ​ല​യി​ൽ പ​ല വീ​ടു​ക​ളി​ലും ഇ​യാ​ൾ ക​യ​റി​യി​റ​ങ്ങി​യി​ട്ടു​ണ്ട്. മ​ക​ൾ​ക്ക് കാ​ൻ​സ​റാ​ണ​ന്നും ചി​കി​ത്സാ സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് വ്യാ​പ​ക​മാ​യ പി​രി​വും ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. പി​റ​വ​ത്തി​ന​ടു​ത്ത് അ​ന്ത്യാ​ൽ സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് കോ​ത​ന​ല്ലൂ​ർ​ക്ക് താ​മ​സം മാ​റ്റി​യ​താ​ണ്.

Related posts

Leave a Comment