കഞ്ചാവ് കേസില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് വീട്ടില്‍ കയറിക്കൂടി, ആദ്യം ഇരുപത്തൊന്നുകാരിയെ പീഡിപ്പിച്ചു, പതിനാലുകാരിയെ നോട്ടമിട്ടതോടെ വീട്ടുകാര്‍ പോലീസില്‍, ഈരാറ്റുപേട്ടക്കാരന്‍ നവാസ് കുടുങ്ങിയതിങ്ങനെ

 ക​ഞ്ചാ​വ് കേ​സി​ൽ അ​ക​ത്താ​യ യു​വാ​വി​നെ ജാ​മ്യ​ത്തി​ലി​റ​ക്കു​ന്ന​തി​ന് സ​ഹാ​യം ചെ​യ്യാ​മെ​ന്നു പ​റ​ഞ്ഞ് വീ​ട്ടി​ൽ ക​യ​റി​പ്പ​റ്റി​യ സു​ഹൃ​ത്ത് ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്​ത​താ​യി പ​രാ​തി. പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ൽ ഈ​രാ​റ്റു​പേ​ട്ട വ​ഞ്ചാ​ങ്ക​ൽ സ്വ​ദേ​ശി ന​വാ​സി​നെ (33) ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​താ​യി ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഹ​രി​ശ​ങ്ക​ർ പ​റ​ഞ്ഞു.

അ​മ്മ​യും മ​ക്ക​ളും ഇ​ന്ന​ലെ ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഓ​ഫീ​സി​ലെ​ത്തി​യാ​ണ് പ​രാ​തി ന​ല്കി​യ​ത്. തു​ട​ർ​ന്ന് പാ​ലാ ഡി​വൈ​എ​സ്പി​ക്ക് പ​രാ​തി കൈ​മാ​റി. എ​സ്പി ഹ​രി​ശ​ങ്ക​ർ, പാ​ലാ ഡി​വൈ​എ​സ്പി ഷാ​ജി​മോ​ൻ ജോ​സ​ഫ് എ​ന്നി​വ​രു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ഈ​രാ​റ്റു​പേ​ട്ട എ​സ്ഐ സു​ധീ​ർ ആ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

അ​മ്മ​യും ര​ണ്ടു പെ​ണ്‍​മ​ക്ക​ളും രോ​ഗി​യാ​യി കി​ട​ക്കു​ന്ന പി​താ​വും അ​ട​ങ്ങി​യ കു​ടും​ബ​ത്തി​ലെ യു​വാ​വ് ആ​ണ് ക​ഞ്ചാ​വ് കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​ത്. റി​മാ​ൻ​ഡി​ലാ​യ യു​വാ​വി​നെ ജാ​മ്യ​ത്തി​ൽ ഇ​റ​ക്കു​ന്ന​തി​ന് വേ​ണ്ട​താ​യ സ​ഹാ​യം ചെ​യ്യാ​മെ​ന്നു പ​റ​ഞ്ഞാ​ണ് പ്ര​തി ഇ​വ​രു​ടെ വീ​ട്ടി​ൽ ക​യ​റി​പ്പ​റ്റി​യ​ത്.

ജീ​വി​ക്കാ​ൻ മ​റ്റു നി​വൃ​ത്തി​യൊ​ന്നു​മി​ല്ലാ​തി​രു​ന്ന കു​ടും​ബ​ത്തി​ന് സാ​ന്പ​ത്തി​ക സ​ഹാ​യം ന​ല്കി പ്രീ​തി സ​ന്പാ​ദി​ച്ച ശേ​ഷ​മാ​യി​രു​ന്നു പീ​ഡ​നം. പ​ല​പ്പോ​ഴാ​യി 21 വ​യ​സു​ള്ള യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്നും യു​വ​തി​യു​ടെ ന​ഗ്ന​ഫോ​ട്ടോ​കാ​ണി​ച്ച് 14 വ​യ​സു​ള്ള ഇ​ള​യ പെ​ണ്‍​കു​ട്ടി​യെ പീഡിപ്പിക്കാൻ ശ്ര​മി​ച്ചു​വെന്നുമാ​ണ് പ​രാ​തി​യി​ലു​ള്ള​ത്.

Related posts