തകർന്ന് തരിപ്പണമായി കാ​ള​ച്ച​ന്ത റോ​ഡി​ൽ  കാ​ള​വ​ണ്ടി​യോ​ടി​ച്ച് പ്ര​തി​ഷേ​ധിച്ച് യൂത്ത് കോൺഗ്രസ്; ​ പ്രതിഷേധത്തിൽ പങ്കുചേർന്ന് നാ​ട്ടു​കാ​രും

ക​റു​ക​ച്ചാ​ൽ: കാ​ള​ച്ച​ന്ത റോ​ഡ് ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യ​പ്പോ​ൾ കാ​ള​വ​ണ്ടി​യോ​ടി​ച്ച് പ്ര​തി​ഷേ​ധം. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച വ്യ​ത്യ​സ്ത​മാ​യ പ​രി​പാ​ടി​യി​ൽ നാ​ട്ടു​കാ​രും ചേ​ർ​ന്നു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​ങ്ങ​ഴ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ്യ​ത്യ​സ്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി ന​ട​ത്തി​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു കി​ട​ക്കു​ന്ന ക​ങ്ങ​ഴ ഒ​ന്ന്, 15 വാ​ർ​ഡു​ക​ളി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന പ​രു​ത്തി​മൂ​ട്-​കാ​ള​ച്ച​ന്ത റോ​ഡി​ലാ​ണ് പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി​യ​ത്.

10 വ​ർ​ഷം മു​ന്പു അ​വ​സാ​ന​മാ​യി ടാ​ർ ചെ​യ്ത റോ​ഡി​ലെ ടാ​റിം​ഗ് പൊ​ട്ടി​പൊ​ളി​ഞ്ഞ് കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ നി​ല​യി​ലാ​ണ്. നാ​ലു കി​ലോ​മീ​റ്റ​റോ​ള​മു​ള്ള റോ​ഡി​ന്‍റെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും കാ​ൽ​ന​ട പോ​ലും ദു​ഷ്ക്ക​ര​മാ​യി​രി​ക്കു​ക​യാ​ണ്. റോ​ഡ് പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ പ​ല​വ​ട്ടം അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല.

ഇ​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് രം​ഗ​ത്ത് വ​ന്ന​ത്. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​നു സാ​ബു​വി​ന്‍റ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​രം കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷെ​റി​ൻ സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​നി​ൽ ബാ​ബു, ലി​ബി​ൻ ഫി​ലി​പ്പ്, ജോ​ജി​മോ​ൻ ചാ​ക്കോ, അ​ജി​ൻ, റോ​ൾ​ഫി, മ​ഹേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts