വീതികൂടിയ പുതിയ മേൽപ്പാലം വന്നിട്ടും  നാഗനമ്പടത്തെ കുരുക്കഴിയു ന്നില്ല;   ഗ​താ​ഗ​ത​ക്കു​രു​ക്കും അ​പ​ക​ട​വും ഒ​ഴി​വാ​ക്കാൻ സിഗ്നൽ സംവിധാനം വരുന്നു


കോ​ട്ട​യം: നാ​ഗ​ന്പ​ട​ത്തെ പു​തി​യ മേ​ൽ​പാ​ല​ത്തി​ന​ടു​ത്ത് ട്രാ​ഫി​ക് സി​ഗ്ന​ൽ സം​വി​ധാ​നം സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യി. കെഎ​സ്ടി​പി​യു​ടെ എം​സി റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് പു​തി​യ ട്രാ​ഫി​ക് സി​ഗ്ന​ൽ സ്ഥാ​പി​ച്ച​ത്. നാ​ഗ​ന്പ​ടം പാ​ല​ത്തി​നും മേ​ൽ​പാ​ല​ത്തി​നും ഇ​ട​യി​ലു​ള്ള സ്ഥ​ല​ത്താ​ണ് സി​ഗ്ന​ൽ ലൈ​റ്റ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

വ​ല​തു വ​ശ​ത്ത് റെ​യി​ൽ​വേ ഗു​ഡ് ഷെ​ഡി​ലേ​ക്കും ഇ​ട​തു​വ​ശ​ത്ത് റെ​സി​ഡ​ന്‍റ് അ​സോ​സി​യേ​ഷ​ൻ റോ​ഡി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​കു​ന്ന​തി​നാ​യി ര​ണ്ടു വ​ശ​ങ്ങ​ളി​ലേ​ക്കും സി​ഗ്‌ന​ൽ സം​വി​ധാ​ന​മു​ണ്ട്. ഇ​വി​ടെ​യും ലൈ​റ്റ് സ്ഥാ​പി​ച്ചു.ഡി​വൈ​ഡ​റു​ക​ൾ സ്ഥാ​പി​ച്ച​തി​നു​ശേ​ഷം സി​ഗ്ന​ൽ​ലൈ​റ്റ് സ്ഥാ​പി​ക്കാ​നാ​യി​രു​ന്നു കെഎ​സ്ടി​പി​യു​ടെ ആ​ദ്യ തീ​രു​മാ​നം.

എ​ന്നാ​ൽ എം​സി റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ല ജം​ഗ്ഷ​നി​ലും സ്ഥാ​പി​ച്ച ഡി​വൈ​ഡ​റു​ക​ൾ അ​പ​ക​ട​കെ​ണി​ക​ളാ​യി​രി​ക്കു​ക​യാ​ണ്. സം​ക്രാ​ന്തി​യി​ൽ ഉ​ൾ​പ്പെ​ടെ പ​ല സ്ഥ​ല​ങ്ങ​ളി​ലേ​യും ഡി​വൈ​ഡ​റു​ക​ൾ പൊ​ളി​ച്ചു മാ​റ്റി​യി​രു​ന്നു. നാ​ഗ​ന്പ​ട​ത്ത് ഡി​വൈ​ഡ​റു​ക​ൾ ത​ത്കാ​ലം വേ​ണ്ടെന്നാ​ണ് തീ​രു​മാ​നം. ഡി​വൈ​ഡ​റു​ക​ൾ​ക്ക് പ​ക​രം റോ​ഡി​ൽ തെ​ർ​മോ പ്ലാ​സ്റ്റി​ക് ഷെ​യ്ഡ് ചെ​യ്യും.

നാ​ലു വ​ശ​ങ്ങ​ളി​ലേ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്ക് സു​ഗ​മ​മാ​യ രീ​തി​യി​ൽ പോ​കാ​വു​ന്ന രീ​തി​യി​ലാ​യി​രി​ക്കും പ്ലാ​സ്റ്റി​ക് ഷെ​യ്ഡ് ചെ​യ്യു​ന്ന​ത്. കെ​ൽ​ട്രോ​ണാ​ണ് സി​ഗ്ന​ൽ ലൈ​റ്റ് സ്ഥാ​പി​ച്ച​ത്. ഇ​ല​ക്‌ട്രി​ക് ക​ണ​ക്‌ഷ​ൻ കി​ട്ടിക്ക​ഴി​ഞ്ഞാ​ൽ ട്രാ​ഫി​ക് പോ​ലീ​സു​മാ​യി ച​ർ​ച്ച ന​ട​ത്തി സി​ഗ്ന​ൽ സം​വി​ധാ​നം പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.

പു​തി​യ മേ​ൽ​പാ​ലം പൂ​ർ​ത്തി​യാ​യ​തോ​ടെ പാ​ല​ത്തി​ൽ ട്രാ​ഫി​ക് കു​രു​ക്കും നി​യ​ന്ത്ര​ണ​മി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ൾ കടന്നുപോ കുന്നതിനൊപ്പം അ​പ​ക​ട​ങ്ങ​ളും പ​തി​വാ​യി​രു​ന്നു. സി​ഗ്ന​ൽ സം​വി​ധാ​നം വ​രു​ന്ന​തോ​ടെ ഗ​താ​ഗ​ത​ക്കു​രു​ക്കും അ​പ​ക​ട​വും ഒ​ഴി​വാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Related posts