സ്ഥിരമായി ബസിൽ കയറുന്ന വിദ്യാർഥിനിയെ കണ്ടക്ടർ  പ്രണയക്കുരുക്കിൽ വീഴ്ത്തി; സ്കൂളിലേക്ക് പുറപ്പെട്ട വിദ്യാർഥിനിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കോട്ടയത്തെ  ഞെട്ടിക്കുന്ന പീഡനകഥയിങ്ങനെ…

കോ​ട്ട​യം: പ​തി​നാ​ലു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​ർ അ​റ​സ്റ്റി​ൽ. മാ​ന്നാ​നം സ്വ​ദേ​ശി നി​ഥി​ൻ (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.ബ​സി​ൽ വ​ച്ചു​ള്ള പ​രി​ച​യം മു​ത​ലെ​ടു​ത്ത് പെ​ണ്‍​കു​ട്ടി​യെ മാ​ന്നാ​ന​ത്തു​ള്ള വീ​ട്ടി​ൽ എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. പെ​ണ്‍​കു​ട്ടി സം​ഭ​വം കൂ​ട്ടു​കാ​രി​യോ​ടു പ​റ​ഞ്ഞു. കൂ​ട്ടു​കാ​രി ക്ലാ​സി​ലെ ടീ​ച്ച​റെ വി​വ​രം ധ​രി​പ്പി​ച്ചു.

ടീ​ച്ച​ർ ഗു​രു​കു​ലം ടീ​മി​നെ അ​റി​യി​ച്ചു. കോ​ട്ട​യം ഡി​വൈ​എ​സ്പി​യു​ടെ കീ​ഴി​ലു​ള്ള ഗു​രു​കു​ലം ടീ​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​സ്‌‌‌സ്റ്റാ​ൻ​ഡി​ൽ എ​ത്തി​യ കു​ട്ടി​യെ ഓ​ട്ടോ​യി​ൽ വി​ളി​ച്ചു​ക​യ​റ്റി വീ​ട്ടി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന് പെ​ണ്‍​കു​ട്ടി വ​നി​താ സി​ഐ​ക്ക് മൊ​ഴി ന​ല്കി. തു​ട​ർ​ന്ന് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Related posts