യുവാക്കളെയും കൗമാരക്കാരെയും മരണത്തിലേയ്ക്ക് നയിച്ച ഗെയിമിന്റെ ഉപജ്ഞാതാവ് അറസ്റ്റില്‍; ചോദ്യംചെയ്യലില്‍ പൊട്ടിക്കരഞ്ഞ് പ്രതി; മരണം ഒളിഞ്ഞുകിടക്കുന്ന കളിയാണ് താന്‍ നിര്‍മ്മിച്ചതെന്ന് ബ്ലൂവെയില്‍ നിര്‍മ്മാതാവ്

blue-whaleനിരവധി യുവാക്കളെയും കൗമാരക്കാരെയും  മരണത്തിലേക്ക് തള്ളിവിട്ട ബ്ലൂ വെയില്‍ എന്ന ഗെയ്മിന്റെ നിര്‍മ്മാതാവ് റഷ്യയില്‍ അറസ്റ്റില്‍. ഇല്യാ സിദറോവ് എന്ന 26കാരനെയാണ് പോലീസ് പിടികൂടിയത്. മരണം ഒളിഞ്ഞു കിടക്കുന്ന കളിയാണ് താന്‍ നിര്‍മ്മിച്ചതെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുട്ടികള്‍ മരിച്ച കാര്യം ചോദിച്ചപ്പോള്‍ ഇയാള്‍ പൊട്ടിക്കരഞ്ഞതായും അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ മാസം 14 കാരിയായ പെണ്‍കുട്ടി ആശുപത്രിയില്‍ വച്ച് കത്തി ഉപയോഗിച്ച് കുത്തി ആത്മഹത്യക്ക് ശ്രമിച്ചതും ഈ കളികാരണമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് പുറമെ പെണ്‍കുട്ടി കുത്തിയൊഴുകുന്ന പുഴയിലേക്ക് എടുത്തുചാടുന്നതും കളിഭ്രാന്ത് മൂത്തിട്ടാണെന്ന് തെളിഞ്ഞിരുന്നു.

yiyuju

ബ്ലൂ വെയില്‍ എന്ന ഗെയിം കളിക്കുന്നയാളുകള്‍ ഒരോ സ്റ്റേജുകള്‍ പിന്നിടുമ്പോളും സമനിലയില്‍ നിന്നും വഴുതി മാറുകയും അവസാന സ്റ്റേജില്‍ ആത്മഹത്യ ചെയ്യാനും പ്രേരകമാകുന്നു എന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗെയിം തുടങ്ങിയെന്ന് കരുതപ്പെടുന്ന റഷ്യയില്‍ ഇത്തരത്തില്‍ എതാണ്ട് 100 കൗമാരക്കാരുടെ മരണത്തിന് ഈ ഗെയിം കാരണമായിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പാതിരാത്രിയില്‍ ഭീതിപ്പെടുത്തുന്ന പ്രേത സിനിമകള്‍ കാണാനാണ് ആദ്യഘട്ടത്തില്‍ ഗെയിം ആവശ്യപ്പെടുന്നത്. പിന്നീടുള്ള ലെവലിലേക്ക് പുരോഗമിക്കുമ്പോള്‍ സ്വന്തം ശരീരത്തില്‍ മുറിവേല്‍പ്പിക്കാനും ആവശ്യപ്പെടുന്നു. ഇതിന് തെളിവുകളായി ഫോട്ടോകള്‍ അയച്ച്‌കൊടുക്കാനും ഗെയിമില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഗെയിം നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ ഭീഷണി സന്ദേശമായിരിക്കും ലഭിക്കുക. അമ്പതു സ്റ്റേജുള്ള ഗെയിമിന്റെ അവസാന ഘട്ടത്തില്‍ കളിക്കാരനെ ആത്മഹത്യ ചെയ്യാനാണ് വെല്ലുവിളിക്കുന്നത്.

ഒരു വട്ടം ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഡിലീറ്റ് ചെയ്യാന്‍ സാധിക്കാത്ത ബ്ലൂ വെയില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍  ഹാക്ക് ചെയ്യപ്പെടുന്നതെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. യുഎഇയിലും, ബ്രിട്ടനിലെ ചില സ്‌കൂളുകളിലും ഗെയിം ഉപയോഗിക്കുന്നതില്‍ നിന്നും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു. പ്രേതങ്ങളുമായി സംസാരിക്കാന്‍ സാധിക്കുമെന്ന് അവകാശവാദങ്ങളുയര്‍ത്തി 2015ല്‍ പുറത്തിറങ്ങിയ ചാര്‍ലി ചാര്‍ലി എന്ന ഗെയിമും കളിക്കാരെ ജീവന്‍ വെച്ച് കളിക്കാനാണ് വെല്ലുവിളിച്ചിരുന്നത്. ബ്ലൂ വെയില്‍ എന്ന ഈ ഗെയിം ഇതിനകംതന്നെ ലോകമെമ്പാടും നൂറുകണക്കിന് കൗമാരക്കാരെ ആത്മഹത്യയിലേയ്ക്ക് നയിച്ചതായാണ് റിപ്പോര്‍ട്ട്. റഷ്യയില്‍ തുടങ്ങിയെന്ന കരുതപ്പെടുന്ന ഈ വീഡിയോ ഗെയിം കുട്ടികള്‍ കളിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ വിലക്കണമെന്നാണ് വിദേശ രാജ്യങ്ങളില്‍ നല്‍കുന്ന മുന്നറിയിപ്പ്. ഒരിക്കല്‍ ഗെയിം തുടങ്ങിക്കഴിഞ്ഞാല്‍ പിന്നീട് ഇതില്‍ നിന്നും പുറത്ത് പോകാനാകില്ല.

Related posts