ആദ്യകാമുകൻ പിഡീപ്പിച്ചു മുങ്ങി; രണ്ടാമ ത്തെ കാമുകൻ മോഷണക്കുറ്റത്തിന് പിടിയിലായി; പിന്നെ സംഭവിച്ചത്

ktm-peedanam-maha-lആ​ലു​വ: ഒ​ൻ​പ​തു​മാ​സം മു​ൻ​പു ന​ട​ന്ന പീ​ഡ​ന​ത്തി​ൽ പ്ര​തി​യാ​യ യു​വാ​വ് അ​പ്ര​തീ​ക്ഷി​ത​മാ​യി കു​ടു​ങ്ങി. എ​ട​ത്ത​ല​യി​ൽ താ​മ​സി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞ ചാ​വ​ക്കാ​ട് സ്വ​ദേ​ശി ഷം​സീ​റി(21)​നെ​യാ​ണ് ആ​ലു​വ സി​ഐ വി​ശാ​ൽ കെ. ​ജോ​ണ്‍​സ​ണും സം​ഘ​വും ത​ന്ത്ര​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. 2016 മാ​ർ​ച്ചി​ലാ​യി​രു​ന്നു സം​ഭ​വം. പ​തി​നേ​ഴു​കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി​യാ​യി​രു​ന്നു പീ​ഡ​നം. പെ​ണ്‍​കു​ട്ടി​യു​ടെ വീ​ടി​ന​ടു​ത്ത് ക​ന്പ​നി​യി​ൽ ഡ്രൈ​വ​റാ​യി ജോ​ലി​ക്കെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ട്ടി​ൽ മ​റ്റാ​രു​മി​ല്ലാ​തി​രു​ന്ന​സ​മ​യ​ത്ത് ഷം​സീ​ർ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. ഇ​തി​നു​ശേ​ഷം ഇ​യാ​ൾ ഇ​വി​ടെ നി​ന്നും മു​ങ്ങു​ക​യാ​യി​രു​ന്നു.

സം​ഭ​വം പു​റ​ത്ത​റി​യി​ക്കാ​തെ പെ​ണ്‍​കു​ട്ടി സി​റ്റി​യി​ലെ ഒ​രു​മാ​ളി​ൽ ജോ​ലി​യു​ള്ള മ​റ്റൊ​രു യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി. എ​ന്ന​ൽ ഈ ​യു​വാ​വ് മാ​ളി​ലെ ഒ​രു ക​ട​യി​ൽ നി​ന്നും ലാ​പ്ടോ​പ്പ് മോ​ഷ്ടി​ച്ച​തി​ന് ജ​യി​ലി​ലാ​യി. കാ​മു​ക​നെ ജാ​മ്യ​ത്തി​ലി​റ​ക്കു​ന്ന​തി​ന് പ​ണം കെ​ട്ടി​വ​യ്ക്കു​ന്ന​തി​നാ​യി പെ​ണ്‍​കു​ട്ടി മൂ​ന്നു​പ​വ​ന്‍​റെ സ്വ​ർ​ണ​മാ​ല വി​ൽ​ക്കു​ക​യാ​യി​രു​ന്നു. മാ​ല കാ​ണ​ത്ത​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ വ​ഴ​ക്കു​പ​റ​ഞ്ഞ​പ്പോ​ൾ പെ​ണ്‍​കു​ട്ടി ബാം​ഗ​ളൂ​രി​ലേ​യ്ക്ക് നാ​ടു​വി​ട്ടു. വീ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി​യെ പോ​ലീ​സ് അ​വി​ടെ നി​ന്നും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ പെ​ണ്‍​കു​ട്ടി ലൈം​ഗീ​ക പീ​ഡ​ന​ത്തി​ന് വി​ധേ​യാ​യി​ട്ടു​ണ്ടെ​ന്ന് ഡോ​ക്ട​ർ​മാ​ർ ക​ണ്ടെ​ത്തി. പോ​ലീ​സി​ന്‍​റെ വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ആ​ദ്യ കാ​മു​ക​ൻ നേ​ര​ത്തെ പീ​ഡി​പ്പി​ച്ച വി​വ​രം പെ​ണ്‍​കു​ട്ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് ക​സ്റ്റ​ഡി​യി​ലാ​യ ഷം​സീ​റി​നെ ചോ​ദ്യം ചെ​യ്ത​യി​ൽ നി​ന്നും ഇ​യാ​ൾ പോ​ലീ​സ് മു​ൻ​പാ​കെ കു​റ്റം സ​മ്മ​തി​ക്കു​ക​യും ചെ​യ്തു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ യു​വാ​വി​നെ റി​മാ​ന്‍​റ് ചെ​യ്തു. ചാ​വ​ക്കാ​ട് ഒ​രു കൊ​ല​ക്കേ​സി​ലെ പ്ര​തി​ക​ളെ ഒ​ളി​വി​ൽ പാ​ർ​പ്പി​ച്ച കേ​സി​ലും പ്ര​തി​യാ​ണ് റി​മാ​ന്‍​റി​ലാ​യ ഷം​സീ​ർ. ഡി​വൈ​എ​സ്പി കെ.​ജി ബാ​ബു​കു​മാ​റി​ന്‍​റെ നി​ർ​ദേ​ശ​പ്ര​കാ​രം സി​ഐ കൂ​ടാ​തെ എ​ട​ത്ത​ല എ​സ്ഐ പി.​ജെ. നോ​ബി​ൾ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​ഒ ആ​ന്‍​റ​ണി, സി​ജ​ൻ, ബി​ജു എ​ന്നി​വ​ർ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts