അപ്പോ, അങ്ങനെയൊക്കെയുണ്ടല്ലേ..! പൊതു ആവശ്യങ്ങൾക്ക് സംഘടനകൾ രാഷ്ട്രീയാതീ തമായി യോജിച്ച് പ്രവർത്തിക്കണം

MERCYKUTYAMMAകൊട്ടാരക്കര: പൊതു ആവശ്യങ്ങൾക്ക് സംഘടനകൾ രാഷ്ട്രീയാതീതമായി യോജിക്കണമെന്ന് മന്ത്രി മേഴ്സിക്കുട്ടി അമ്മ പറഞ്ഞു. തൊഴിൽ മേഖലയിൽ ആഗോള മൂലധന ശക്‌തികൾ മൃഗീയ ചൂഷണത്തിന് വിധേയമാകുന്ന ഈ കാലഘട്ടത്തിൽ തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ രാഷ്ട്രീയത്തിന് അധീതമായി യോജിച്ച് പ്രവർത്തിക്കണമെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ അഭിപ്രായപ്പെട്ടു.

സ്വതന്ത്ര അദ്ധ്യാപക സംഘടനയായ പ്രൈവറ്റ് സ്കൂൾ ഗ്രേജുവേറ്റ് ടീച്ചേഴ്സ് അസോസിയേഷന്റെ 56–ാം മത് സംസ്‌ഥാന സമ്മേളനം ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ. അധ്യാപകരുടെ ശ്രേയസിനും പൊതുവിദ്യാഭ്യാസത്തിന്റെ നന്മകൾക്കും വേണ്ടി പ്രവർത്തിക്കുന്ന പിജിറ്റിഎ പോലുള്ള സംഘടനകൾ ഇന്നിന്റെ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

സംസ്‌ഥാന പ്രസിഡന്റ് സൽമോൻ ബി.കുര്യൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വൈസ് ചെയർമാൻ എ.ഷാജു, കുളക്കട രാജു, രാജു മാന്തോട്ടം, ജിമ്മി മറ്റിത്തിൻപാറ, ജോൺ കെ.മാത്യു., എ.ഷെബീർ, സെനുതോമസ്, സിബി ആന്റണി, സുധീർ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. അവാർഡ് ജേതാക്കളെ ആദരിക്കൽ ചടങ്ങ് കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണത്തെ കുറിച്ച് ഡോ.അജയൻ പനയറ ക്ലാസ് എടുത്തു. മാർത്തോമ്മാ ഇടവക വികാരി ഫാ.ജിജി മാത്യുസ് , മാർത്തോമ്മാ സ്കൂൾ പ്രധാന അധ്യാപകൻ പി.സി.ബാബുവിനെ ഉപഹാരം നൽകി.

Related posts