അ​വ​ധി ‘ആ​ധി’​യാ​വ​രു​ത് ! ഓ​ണ​ക്കാ​ല മോ​ഷ്ടാ​ക്ക​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത​വേ​ണ​മെ​ന്ന് പോ​ലീ​സ്

തൃ​ശൂ​ർ: ഓ​ണം അ​വ​ധി​ക്കാ​ലം ആ​ധി​യാ​വ​രു​തെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി തൃ​ശൂ​ർ സി​റ്റി​പോ​ലീ​സ്. നീ​ണ്ട അ​വ​ധി​ദി​ന​ങ്ങ​ളി​ൽ വീ​ടു​പൂ​ട്ടി വി​നോ​ദ​യാ​ത്ര പോ​കു​ന്ന​വ​രെ​യും മ​റ്റും ബോ​ധ​വ​ത്ക​രി​ക്കാ​നാ​ണ് അ​വ​ധി ആ​ധി​യാ​വ​രു​തെ​ന്ന ഫെ​യ്സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഓ​ണ​ക്കാ​ല മോ​ഷ്ടാ​ക്ക​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത വേ​ണ​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

നീ​ണ്ട അ​വ​ധി​യു​ള്ള ഇ​ത്ത​വ​ണ​ത്തെ ഓ​ണ​ക്കാ​ല​ത്ത് നാ​ടും ന​ഗ​ര​വും അ​വ​ധി​ക്കാ​ല ആ​ഘോ​ഷ തി​മി​ർ​പ്പി​ൽ മു​ഴു​കു​ന്പോ​ൾ അ​ട​ച്ചി​ട്ട ഓ​ഫീ​സു​ക​ൾ, ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ, ബാ​ങ്കു​ക​ൾ എ​ന്നി​വ ലാ​ക്കാ​ക്കി മോ​ഷ്ടാ​ക്ക​ൾ ഇ​റ​ങ്ങു​മെ​ന്ന് പോ​ലീ​സ് ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു..ശ്ര​ദ്ധ ന​ഷ്ട​മാ​കു​ന്പോ​ൾ പ​ഴു​തി​ലൂ​ടെ മോ​ഷ്ടാ​ക്ക​ൾ ആ ​അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്നും പോ​ലീ​സ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

മോ​ഷ​ണം ത​ട​യാ​ൻ പോ​ലീ​സ് ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പു​ക​ൾസ്ഥാ​പ​ന​ങ്ങ​ളി​ലും ഫ​ൽ​റ്റു​ക​ളി​ലും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. സി​സി ടി​വി സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം. അ​വ പ്ര​വ​ർ​ത്ത​ന ക്ഷ​മ​മാ​ണെ​ന്നും ദൃ​ശ്യ​ങ്ങ​ൾ റെ​ക്കോ​ർ​ഡ് ചെ​യ്യ​പ്പെ​ടു​ന്നു​ണ്ടെ​ന്നും ഉ​റ​പ്പു​വ​രു​ത്ത​ണം. രാ​ത്രി​ക​ളി​ൽ ക്യാ​മ​റ​ക​ൾ റെ​ക്കോ​ർ​ഡ് മോ​ഡി​ല​ല്ലേ എ​ന്ന് ശ്ര​ദ്ധി​ക്ക​ണം.

വാ​തി​ലു​ക​ളും ഷ​ട്ട​റു​ക​ളും ബ​ല​പ്പെ​ടു​ത്തി ന​ല്ല പൂ​ട്ടി​ട്ട് പൂ​ട്ട​ണം. വീ​ടു​ക​ൾ അ​ട​ച്ചി​ട്ട് ദു​രെ​ദി​ക്കു​ക​ളി​ലേ​ക്ക് യാ​ത്ര പോ​കു​ന്ന​വ​ർ അ​ടു​ത്ത വീ​ട്ടു​കാ​രേ​യും പോ​ലീ​സി​നേ​യും യാ​ത്ര​യു​ടെ വി​വ​ര​ങ്ങ​ളും പോ​കു​ന്ന കാ​ര്യ​വും അ​റി​യി​ക്ക​ണം. സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ വി​വ​രം 112 എ​ന്ന ഫോ​ണ്‍​ന​ന്പ​റി​ൽ വി​ളി​ച്ച് പോ​ലീ​സി​ന് കൈ​മാ​റ​ണം. ഓ​ണം ഷോ​പ്പിം​ഗി​ന് തി​ര​ക്കു​ള്ള ന​ഗ​ര​ത്തി​ലേ​ക്ക് വ​രു​ന്ന​വ​ർ വി​ല​പി​ടി​പ്പു​ള്ള സ്വ​ർ​ണ​മാ​ല​ക​ളും മ​റ്റും ധ​രി​ക്ക​രു​ത്. ക​യ്യി​ലെ പ​ണം, ബാ​ഗ്, മൊ​ബൈ​ൽ ഫോ​ണു​ക​ൾ എ​ന്നി​വ സൂ​ക്ഷി​ക്കു​ക.

Related posts