അഞ്ചുവയസുകാരിയെ പീഡിപ്പിച്ച വാൻ ഡ്രൈവറെ അറസ്റ്റുചെയ്തു; കുട്ടി അസ്വസ്‌ഥത കാട്ടിയതിനെതുടർന്ന് നടത്തിയ പരിശോധനയിലാണ് പീഡനം അറിയുന്നത്

peedanam-lകോയമ്പത്തൂർ: സംസാരശേഷിയില്ലാത്ത അഞ്ചുവയസുകാരിയെ പീഡിപ്പിച്ച വാൻഡ്രൈവറെ അറസ്റ്റുചെയ്തു. വാൻഡ്രൈവർ കൗണ്ടംപാളയം ബാലനെ (48)യാണ് അറസ്റ്റുചെയ്തത്. മേട്ടുപ്പാളയം റോഡിൽ വിവാഹമോചിതയായ സ്ത്രീയുടെ സംസാരശേഷിയില്ലാത്ത സ്പെഷൽ സ്കൂൾ എൽകെജി വിദ്യാർഥിയായ അഞ്ചുവയസുകാരിയെയാണ് ഇയാൾ പീഡിപ്പിച്ചത്.

വെള്ളിയാഴ്ച സ്കൂൾ കഴിഞ്ഞു വന്നതിനുശേഷം പെൺകുട്ടി അസ്വസ്‌ഥത കാട്ടിയതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചു നടത്തിയ പരിശോധനയിലാണ് പീഡനവിവരം തെളിഞ്ഞത്. തുടർന്നു മേട്ടുപ്പാളയം പോലീസിൽ പരാതി നല്കുകയായിരുന്നു.

പോലീസ് സ്കൂൾ അധ്യാപകരുടെ സഹായത്തോടെ വിവരം ചോദിച്ചറിഞ്ഞതോടെ വാൻ ഡ്രൈവർ പീഡിപ്പിച്ചതായി കുട്ടി പറഞ്ഞു. തുടർന്ന് ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു.

Related posts