ഇനി വരുന്നൊരു തലമുറയ്ക്ക്..! മു​ൻ ത​ല​മു​റ കാ​ത്തു​സൂ​ക്ഷി​ച്ച പ്ര​കൃ​തി​യോ​ട് പു​തുത​ല​മു​റ ചെ​യ്ത കൊ​ടും​ക്രൂ​ര​ത​ക​ൾ​ക്കു മാ​പ്പ​പേ​ക്ഷി​ച്ച് പാടവരമ്പിലൂടെ ഒ​രു പരിഹാരപ​ദ​യാ​ത്ര

padam-lഇ​രി​ങ്ങാ​ല​ക്കു​ട: മു​ൻ ത​ല​മു​റ കാ​ത്തു​സൂ​ക്ഷി​ച്ച പ്ര​കൃ​തി​യോ​ട് പു​തി​യ ത​ല​മു​റ ചെ​യ്ത കൊ​ടും​ക്രൂ​ര​ത​ക​ൾ​ക്കു പ​രി​ഹാ​ര​മാ​യി പ്ര​കൃ​തി​യി​ലൂ​ടെ യു​വ​ക്കൂ​ട്ടാ​യ്മ​യു​ടെ പാ​പ​പ​രി​ഹാ​ര പ​ദ​യാ​ത്ര. കൈ​യിൽ മ​ര​ക്കു​രി​ശും ജ​പ​മാല​യും ചു​ണ്ടി​ൽ പ്രാ​ർ​ത്ഥ​നാ​മ​ന്ത്ര​ങ്ങ​ളു​മാ​യി പു​ല്ലൂ​ർ, തു​റ​വ​ൻ​കു​ന്ന്, കു​ഴി​ക്കാ​ട്ടു​കോ​ണം, മാ​ടാ​യി​ക്കോ​ണം എ​ന്നി​വി​ട​ങ്ങ​ളി​ലെ ഉ​ൾ​നാ​ട​ൻ പാ​ത​ക​ളി​ലൂ​ടെ​യും ക​ല്ലേ​രി​ക്ക​ട​വി​ലെ പാ​ട​വ​ര​ന്പു​ക​ളി​ലൂ​ടെ​യും ഊ​ര​കം സിഎ​ൽ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു ശ്ര​ദ്ധേ​യ​മാ​യ പ​ദ​യാ​ത്ര ന​ട​ത്തി​യ​ത്.

ദൈ​വം ക​നി​ഞ്ഞുന​ൽ​കി​യ ഭൂ​മി​യെ​യും പ്ര​കൃ​തി​യെ​യും നി​ല​നി​ർ​ത്തു​ക, മ​ര​ങ്ങ​ളെ​യും മ​ല​ക​ളെ​യും ജ​ലാ​ശ​യ​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കു​ക, ആ​വ​ശ്യ​മാ​യ മ​ഴ​യും വി​ഷ​മി​ല്ലാ​ത്ത ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ളും ശു​ദ്ധ​മാ​യ വെ​ള്ള​വും മ​ലി​ന​മാ​കാ​ത്ത വാ​യു​വും ന​ഷ്ട​പ്പെ​ട്ട സം​സ്കൃ​തി​യും സം​സ്കാ​ര​വും വീ​ണ്ടെ​ടു​ക്കു​ക എ​ന്നീ സ​ന്ദേ​ശ​ങ്ങ​ൾ ഉ​യ​ർ​ത്തി​യാ​യി​രു​ന്നു പ​ദ​യാ​ത്ര.

ഉൗ​ര​കം സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യു​ടെ ശ​തോ​ത്ത​ര സു​വ​ർ​ണ ജൂ​ബി​ലി​യാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​ദ​യാ​ത്ര ഉൗ​ര​കം പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ വി​കാ​രി റ​വ.​ഡോ. ബെ​ഞ്ച​മി​ൻ ചി​റ​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ മാ​പ്രാ​ണം വി​ശു​ദ്ധ കു​രി​ശി​ന്‍റെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലെ​ത്തി​യ പ​ദ​യാ​ത്ര​യെ റെ​ക്ട​ർ റ​വ.ഡോ. ​ജോ​ജോ ആ​ന്‍റ​ണി തൊ​ടു​പ​റ​ന്പി​ൽ, സ​ഹ വി​കാ​രി ഫാ. ​റീ​സ് വ​ടാ​ശേ​രി എ​ന്നി​വ​ർ ചേ​ർ​ന്നു സ്വീ​ക​രി​ച്ചു.

തു​റ​വ​ൻ​കു​ന്ന് പ​ള്ളി​യി​ൽ വി​കാ​രി റ​വ. ഡോ. ​ആ​ന്‍റോ ക​രി​പ്പാ​യി സ​ന്ദേ​ശം ന​ൽ​കി.ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ തോ​മ​സ് ത​ത്തം​പി​ള്ളി, കൈ​ക്കാ​ര​ൻ പി.​എ​ൽ. ജോസ്, കു​ടും​ബ സ​മ്മേ​ള​ന കേ​ന്ദ്ര സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ ജോ​സ​ഫ് ചി​റ്റി​ല​പ്പി​ള്ളി, സി​എ​ൽ​സി ഭാ​ര​വാ​ഹി​ക​ളാ​യ ക്രി​സ്റ്റീ​ൻ സ്റ്റീ​ഫ​ൻ, അ​ല​ക്സ് ജോ​സ്, സോ​ന ജോ​യ്, സി​ബി ജേ​ക്ക​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts