സ​ഹ​പ്ര​വ​ർ​ത്ത​കയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച് പോലീസ് ഉദ്യോഗസ്ഥൻ; ദൃശ്യങ്ങൾ പകർത്തിയശേഷം നിരന്തരമായി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു; വഴങ്ങിയില്ലെങ്കിൽ ആസിഡൊഴിച്ച് മുഖം വൃക്തമാക്കുമെന്ന് ഭീഷണിയും


ഭോ​പ്പാ​ൽ: സ​ഹ​പ്ര​വ​ർ​ത്ത​ക​യാ​യ വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ കേ​സ്. ആ​ന​ന്ദ് ഗൗ​തം എ​ന്ന പോ​ലീ​സു​കാ​ര​നെ​തി​രേ​യാ​ണു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

മ​ധ്യ​പ്ര​ദേ​ശി​ലെ വി​ദി​ഷ ജി​ല്ല​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണു സം​ഭ​വം. ജൂ​ണ്‍ 15-ന് ​ആ​ന​ന്ദ് ന​സീ​ർ​ബാ​ദ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജോ​ലി ചെ​യ്യ​വെ, ആ​ന​ന്ദ് ജ​വ​ഹ​ർ ചൗ​ക്കി​ലെ ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത് മ​യ​ക്കു​മ​രു​ന്നു ന​ൽ​കി മ​യ​ക്കി പീ​ഡി​പ്പി​ച്ചു എ​ന്നാ​ണു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്ന​ത്.

പീ​ഡ​ന​ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​മെ​ന്നും ലൈം​ഗി​ക​ബ​ന്ധ​ത്തി​ന് വി​സ​മ്മ​തി​ച്ചാ​ൽ മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ക്കു​മെ​ന്ന് ആ​ന​ന്ദ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​രാ​തി​യി​ൽ ആ​രോ​പ​ണ​മു​ണ്ട്.

സം​ഭ​വ​ത്തി​ൽ അ​ഞ്ചു മാ​സ​ത്തി​നു​ശേ​ഷ​മാ​ണു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ അ​ധി​കൃ​ത​ർ​ക്കു പ​രാ​തി ന​ൽ​കു​ന്ന​ത്. ആ​ന​ന്ദി​നെ​തി​രെ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Related posts