കു​വൈ​ത്തി​ൽ ക​ട​ലി​ൽ അകപ്പെട്ട സുഹൃത്തിന്‍റെ മക്കളെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ മലയാളി യു​വാ​വി​നു ദാ​രു​ണാ​ന്ത്യം


കു​വൈ​ത്ത് സി​റ്റി: വി​നോ​ദ​യാ​ത്ര​ക്കി​ടെ ക​ട​ലി​ൽ അകപ്പെട്ട സു​ഹൃ​ത്തു​ക്ക​ളു​ടെ കു​ട്ടി​ക​ളെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ യു​വാ​വി​നു ദാ​രു​ണാ​ന്ത്യം. ക​ണ്ണൂ​ര്‍ പേ​രാ​വൂ​ര്‍ അ​നു​ങ്ങോ​ട് മ​ന​ത​ണ പ​ന്ത​പ്ലാ​ക്ക​ൽ സ​നി​ൽ ജോ​സ​ഫ് ആ​ണ് മ​രി​ച്ച​ത്.

ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ സു​ഹൃ​ത്തു​ക​ളു​ടെ കു​ട്ടി​ക​ൾ തി​ര​മാ​ല​ക​ളി​ല്‍ അ​ക​പ്പെടു​ക​യാ​യി​രു​ന്നു. ഇ​വ​രെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ സ​നിലും ക​ട​ലി​ൽ അ​ക​പ്പെട്ടു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഓ​ടി​ക്കൂ​ടി സ​നി​ലി​നെ ര​ക്ഷ​പ്പെ​ടു​ത്തി എ​യ​ര്‍ ആം​ബു​ല​ന്‍​സി​ല്‍ മു​ബാ​റ​ഖി​യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

നി​സാ​ന്‍ അ​ല്‍ ബാ​പ്റ്റെ​യി​ന്‍ ഓ​ട്ടോ​മൊ​ബൈ​ല്‍ ക​മ്പ​നി​യി​ല്‍ ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്നു സ​നി​ൽ.

Related posts