ബ​സി​ൽ വി​ദേ​ശ വ​നി​ത​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ; പ​ല ത​വ​ണ ബ​സ് ജീ​വ​ന​ക്കാ​രും യു​വ​തി​യും താ​ക്കീ​ത് ചെ​യ്തി​ട്ടും പി​ൻ​മാ​റാ​ൻ ഇ​യാ​ൾ ത​യാ​റാ​യില്ല; പിന്നീട് ബസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റു ചെയ്യുകയായിരുന്നു

പ​ള്ളു​രു​ത്തി: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന വി​ദേ​ശ​വ​നി​ത​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ കൊ​ല്ലം സ്വ​ദേ​ശി​യെ പ​ള്ളു​രു​ത്തി പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. കൊ​ല്ലം ഭ​ര​ണി​ക്കാ​വ് കൊ​ച്ചൂ​ട്ടി കോ​ള​നി ജോ​സ് ഭ​വ​നി​ൽ ജോ​സി(37)​നെ​യാ​ണ് പ​ള്ളു​രു​ത്തി സി​ഐ കെ.​ജി.​അ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു​ചെ​യ്ത​ത്.

ഫ്ര​ഞ്ച് സ്വ​ദേ​ശി​നി​യും ചെ​ന്നൈ ല​യോ​ള കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യു​മാ​യ യു​വ​തി​യെ​യാ​ണ് ഇ​യാ​ൾ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഫാ​സ്റ്റി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു വി​ദേ​ശ​വ​നി​ത. കൊ​ല്ല​ത്തു​നി​ന്ന് കൊ​ച്ചി ഹാ​ർ​ബ​റി​ലേ​ക്ക് ജോ​ലി​ക്കു വ​രി​ക​യാ​യി​രു​ന്ന ജോ​സ് മ​ദ്യ​ല​ഹ​രി​യി​ൽ യു​വ​തി​യെ ശ​ല്യം ചെ​യ്തു.

പ​ല ത​വ​ണ ബ​സ് ജീ​വ​ന​ക്കാ​രും യു​വ​തി​യും താ​ക്കീ​ത് ചെ​യ്തി​ട്ടും പി​ൻ​മാ​റാ​ൻ ഇ​യാ​ൾ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്നു പ​ള്ളു​രു​ത്തി സ്റ്റേ​ഷ​നു​മു​ന്നി​ൽ ബ​സ് നി​ർ​ത്തി പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു​ചെ​യ്തു.

Related posts