ജോലി വാഗ്ദാനം ചെയ്തു ഇരുപത്തിയാറുകാരിക്ക് ക്രൂര പീഡനം; തൃശൂരിലെ വിവിധ ലോഡ്ജുകളിൽ എത്തിച്ചായിരുന്നു പീഡനം; നാലുദിവസത്തിന് ശേഷം കുട്ടിയെ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു മൂന്നുപേർ പിടിയിൽ;

ഗു​രു​വാ​യൂ​ർ: വ​യ​നാ​ട് സ്വ​ദേ​ശി 26 കാ​രി​യെ ജോ​ലി ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് മൂ​ന്നു​പേ​രെ ഗു​രു​വാ​യൂ​ർ ടെ​ന്പി​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. എ​ട്ടു​പേ​ർ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ക​ഴി​ഞ്ഞ ആ​റ്, ഏ​ഴ്, എ​ട്ട്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ലാ​യാ​ണ് ഗു​രു​വാ​യൂ​രി​ലെ​യും തൃ​ശൂ​രി​ലെ​യും ലോ​ഡ്ജു​ക​ളി​ലാ​യി പീ​ഡ​നം ന​ട​ന്നി​ട്ടു​ള്ള​താ​യി പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഗു​രു​വാ​യൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ യു​വ​തി ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്തു​വ​ന്ന​ത്.

Related posts