ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സി​നെ മ​ർദിച്ച സംഭവം: എസ്ഐയെ രക്ഷിക്കാൻ ശ്രമമെന്ന് ആരോപണം; കോ​​​ഴി​​​ക്കോ​​​ട് ഡി​​​സി​​​പി മെ​​​റി​​​ൻ ജോ​​​സ​​​ഫി​​​നാണ് കേസിന്‍റെ അന്വേഷണ ചു​​​മ​​​ത​​​ല​​​

കോ​​​ഴി​​​ക്കോ​​​ട്: തു​​​ട​​​ർവി​​​ദ്യാ​​​ഭ്യാ​​​സ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യ ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡേ​​​ഴ്സി​​​നെ മർദിച്ച സംഭവത്തിൽ ക​​​സ​​​ബ എ​​​സ്ഐ​​​യെ രക്ഷിക്കാൻ ശ്രമമെന്ന് ആരോപണം. എസ്ഐ ഉൾപ്പെടെ രണ്ട് പോലീസുകാരുടെ പേര് എഫ്ഐആറിൽ ഇല്ലെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. എ​​​സ്ഐ​​​ക്കെ​​​തിരേ കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി നി​​​ർ​​​ദേ​​ശം ന​​​ൽ​​​കിയിരുന്നു.

കോ​​​ഴി​​​ക്കോ​​​ട് ഡി​​​സി​​​പി മെ​​​റി​​​ൻ ജോ​​​സ​​​ഫി​​​നാണ് കേസിന്‍റെ അന്വേഷണ ചു​​​മ​​​ത​​​ല​​​. പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്​​​റയാണ് മെറിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

Related posts