ബ​സി​ൽ​  പ​തി​മൂ​ന്നു​കാ​രി​യെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച് യു​വാ​വ്; ഉ​പ​ദ്ര​വം കൂ​ടി​യ​പ്പോ​ൾ വി​വ​രം അ​മ്മ​യെ അ​റി​യി​ച്ച് പെ​ൺ​കു​ട്ടി; പി​ന്നീ​ട് ബ​സ് എ​ത്തി നി​ന്ന​ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലും…


ഹ​രി​പ്പാ​ട്: അ​മ്മ​യോ​ടൊ​പ്പം കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര ചെ​യ്ത പ​തി​മൂ​ന്നു​കാ​രി​യെ ശല്യം ചെയ്ത സം​ഭ​വ​ത്തി​ൽ എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ ബി​ജു (42)വിനെ ​ഹ​രി​പ്പാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇ​ന്ന​ലെ വൈ​കി​ട്ട് 5.30 നാ​യി​രു​ന്നു സം​ഭ​വം. തൃ​ശു​ർ – കൊ​ല്ലം സൂ​പ്പ​ർ​ഫാ​സ്റ്റി​ൽ ആ​ല​പ്പു​ഴ വ​രെ ടി​ക്ക​റ്റെ​ടു​ത്ത ബി​ജു ഇ​തേ ബ​സി​ൽ കൊ​ല്ല​ത്തേ​ക്ക് ടി​ക്ക​റ്റ് എ​ടു​ത്തു.

അ​മ്പ​ല​പ്പു​ഴ ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് ശല്യം ചെയ്ത വി​വ​രം കു​ട്ടി മാ​താ​വി​നോ​ട് പ​റ​യു​ന്ന​ത്. തു​ട​ർ​ന്ന് ബ​സ് ഹ​രി​പ്പാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു.ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ബ​സി​നു​ള്ളി​ൽ കു​ട്ടി അ​മ്മ​യു​ടെ പി​റ​കി​ലാ​യി​രു​ന്നു. അ​മ്പ​ല​പ്പു​ഴ​യ്ക്കു മു​ൻ​പു​ള്ള സ്ഥ​ലം മു​ത​ൽ കു​ട്ടി​യെ ഉപദ്രവിച്ചതാ കാം വീ​ണ്ടും ഇ​യാ​ൾ ദീ​ര്‍​ഘ​ദൂ​ര ടി​ക്ക​റ്റ് എ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

അ​മ്പ​ല​പ്പു​ഴ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ആ​യ​തി​നാ​ൽ ഇ​യാ​ളു​ടെ മൊ​ഴി​യെ​ടു​ത്ത ശേ​ഷം അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​ന് കൈ​മാ​റും.

Related posts

Leave a Comment