കോട്ടയം മെഡിക്കൽ കോളജിൽ പാമ്പിനെ കണ്ട് വീട്ടമ്മയോടി, പിന്നാലെ പാമ്പും; വീട്ടമ്മയുടെ നിലവിളികേട്ട്  ആളുകൾ  ഓടിയെത്തിയപ്പോൾ പത്തിവിടർത്തി മൂർഖന്‍റെ അഭ്യാസം; ഒടുവിൽ പണിപാളിയ പാമ്പിന് പിന്നീട് സംഭവിച്ചത്….

കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജ് പ​ഴ​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നു മു​ന്നി​ൽ പാ​ന്പ് ഭീ​ഷ​ണി. ക​ഴി​ഞ്ഞ ദി​വ​സം പ​ക​ൽ രോ​ഗി​ക്കു മ​രു​ന്നു വാ​ങ്ങാ​ൻ പോ​യ വീ​ട്ട​മ്മ​യ്ക്കു നേ​രേ പാ​ന്പ് പാ​ഞ്ഞു വ​ന്നു. നി​ര​വ​ധി​യാ​ളു​ക​ൾ ന​ട​ന്നു പോ​കു​ന്ന റോ​ഡി​ലൂ​ടെ​യാ​ണ് പാ​ന്പ് എ​ത്തി​യ​ത്.പാ​ന്പ് ത​ന്‍റെ നേ​രേ വ​രു​ന്ന​തു ക​ണ്ട് വീ​ട്ട​മ്മ ഓ​ടി. പാ​ന്പ് പി​ന്നാ​ലെ. വീ​ട്ട​മ്മ മു​ന്നോ​ട്ടോ​ടി പു​രു​ഷ​ൻ​മാ​രു​ടെ അ​ടു​ത്തെ​ത്തി പാ​ന്പ്…​പാ​ന്പ് എ​ന്നു നി​ല​വി​ളി​ച്ചു.

ആ​ളു​ക​ൾ ഓ​ടി​ക്കൂ​ടി​യ​തോ​ടെ പാ​ന്പ് പ​ത്തി​വി​ട​ർ​ത്തി. ഇ​തോ​ടെ പ​ല​രും പി​ൻ​വാ​ങ്ങി. ന​ടു​റോ​ഡി​ൽ പ​ത്തി​വി​ട​ർ​ത്തി നി​ൽ​ക്കു​ന്ന പാ​ന്പും പേ​ടി​ച്ചു വി​റ​ച്ചു നി​ൽ​ക്കു​ന്ന കു​റെ​യാ​ളു​ക​ളും. ഇ​തി​നി​ടെ ഒ​രാ​ൾ എ​വി​ടെ നി​ന്നോ ഒ​രു വ​ടി സം​ഘ​ടി​പ്പി​ച്ചെ​ത്തി പാ​ന്പി​നെ ത​ല്ലി​ക്കൊ​ന്നു. ഗൈ​ന​ക്കോ​ള​ജി വാ​ർ​ഡി​ൽ കി​ട​ക്കു​ന്ന രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​രി​യാ​ണ് വീ​ട്ട​മ്മ.

രോ​ഗി​യെ ഡി​സ്ചാ​ര്ജ് ചെ​യ്ത​പ്പോ​ൾ ന​ല്കി​യ ചീ​ട്ടു​മാ​യി മ​രു​ന്നു വാ​ങ്ങാ​ൻ വ​രി​ക​യാ​യി​രു​ന്നു. പ​ഴ​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നും പു​തി​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നു മ​ധ്യേ​യു​ള്ള റോ​ഡി​ലൂ​ടെ ന​ട​ന്നു വ​രു​ന്പോ​ഴാ​ണ് പാ​ന്പ് പി​ന്നാ​ലെ​യെ​ത്തി​യ​ത്.

മാ​ന​സി​ക രോ​ഗ വി​ഭാ​ഗ​ത്തി​ലെ വാ​ർ​ഡി​ൽ ഒ​രു മാ​സം മു​ൻ​പ് മൂ​ർ​ഖ​ൻ പാ​ന്പ് ക​യ​റി​യ​ത് ജീ​വ​ന​ക്കാ​രെ ഭ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നു മു​ൻ​പും പ​ല ത​വ​ണ ആ​ശു​പ​ത്രി​ക്കു​ള്ളി​ലും പു​റ​ത്തും പാ​ന്പ് ഭീ​ഷ​ണി​യു​ണ്ടാ​യി​ട്ടു​ണ്ട്.

Related posts