പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പിന്നീട് പെൺകുട്ടിയെ ഒഴിവാക്കി; പെൺകുട്ടിയുടെ പരാതിയിൽ രണ്ടുപേർക്കെതിരേ പോലീസ് കേസെടുത്തു 

മ​ഞ്ചേ​രി: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി 17കാ​രി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്ന കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന ര​ണ്ടാം പ്ര​തി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ മ​ഞ്ചേ​രി പോ​ക്സോ സ്പെ​ഷ​ൽ കോ​ട​തി ത​ള്ളി. വ​ളാ​ഞ്ചേ​രി ഇ​രു​ന്പി​ളി​യം വെ​ണ്ട​ല്ലൂ​ർ ന​ന്പ്ര​ത്ത് ഫൈ​സ​ൽ ബാ​ബു (37)ന്‍റെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ജ​ഡ്ജി എ.​വി.​നാ​രാ​യ​ണ​ൻ ത​ള്ളി​യ​ത്.

ഒ​ളി​വി​ൽ ക​ഴി​യു​ന്ന കേ​സി​ലെ ഒ​ന്നാം പ്ര​തി​യും വ​ളാ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ൽ 32-ാം ഡി​വി​ഷ​നി​ൽ നി​ന്നു​ള്ള ഇ​ട​തു​കൗ​ണ്‍​സി​ല​റു​മാ​യ തൊ​ഴു​വാ​നൂ​ർ കാ​ളി​യാ​ല ന​ട​ക്കാ​വി​ൽ ഷം​സു​ദ്ദീ​ന്‍റെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് 29ലേ​ക്ക് മാ​റ്റി. അ​തു​വ​രെ ഷം​സു​ദ്ദീ​നെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്നും കോ​ട​തി ഉ​ത്ത​ര​വു​ണ്ട്. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി 17 കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്.

പി​ന്നീ​ട് പ്ര​തി വി​വാ​ഹ വാ​ഗ്ദാ​ന​ത്തി​ൽ​നി​ന്നു പി​ൻ​മാ​റി​യ​തോ​ടെ കു​ട്ടി ചൈ​ൽ​ഡ് ലൈ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യെ ഷം​സു​ദ്ദീ​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ നി​ന്ന് ഒ​ന്നാം പ്ര​തി​യു​ടെ ബ​ന്ധു വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി എ​ന്ന​താ​ണ് ര​ണ്ടാം പ്ര​തി​യു​ടെ പേ​രി​ലു​ള്ള കു​റ്റം.

Related posts