പ്രവാസി സാ​ജ​ന്‍റെ മ​ര​ണം; ഡി​വൈ​എ​സ്പി​യു​ടെ ‌ഫോ​ൺ ബ​ന്ധ​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​ണമെന്ന് സ​തീ​ശ​ൻ പാ​ച്ചേ​നി

ക​ണ്ണൂ​ർ: പ്ര​വാ​സി വ്യ​വ​സാ​യി സാ​ജ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന ഡി​വൈ​എ​സ്പി കൃ​ഷ്ണ​കു​മാ​റി​ന്‍റെ അ​ന്വേ​ഷ​ണ ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ന്ന​തി​ന്‍റെ ത​ലേ ദി​വ​സം മു​ത​ൽ ഇ​ന്നു​വ​രെ​യു​ള്ള ഫോ​ൺ രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ചു​മ​ത​ല​യ​ല്ല അ​ദ്ദേ​ഹം ഇ​പ്പോ​ൾ നി​ർ​വ്വ​ഹി​ക്കു​ന്ന​ത്. നി​യ​മ​പ​ര​മാ​യ ചു​മ​ത​ല​ക​ളി​ൽ നി​ന്ന് വ്യ​തി​ച​ലി​ച്ച് സാ​ജ​ന്‍റെ കു​ടും​ബ​ത്തെ അ​പ​മാ​നി​ക്കാ​ൻ ക്വ​ട്ടേ​ഷ​ൻ എ​ടു​ത്ത​പോ​ലെ പെ​രു​മാ​റു​ക​യാ​ണ് അ​ദ്ദേ​ഹം. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ മ​റ​പി​ടി​ച്ച് അ​ദ്ദേ​ഹം വി​ളി​ച്ച​തും അ​ദ്ദേ​ഹ​ത്തെ വി​ളി​ച്ച​തു​മാ​യ എ​ല്ലാ കോ​ൾ ഡീ​റ്റെ​യ്ൽ​സും ഉ​ന്ന​ത പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ പ​രി​ശോ​ധി​ക്ക​ണം.

ക​ർ​ത്ത​വ്യ​നി​ർ​വ്വ​ഹ​ണ​ത്തി​ൽ ദു​രു​ദ്ദേ​ശ​പ​ര​മാ​യി അ​ന്ത​സി​ല്ലാ​യ്മ കാ​ണി​ച്ച അ​ദ്ദേ​ഹ​ത്തി​നെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. സാ​ജ​ന്‍റെ കു​ടും​ബ​വു​മാ​യി ഹൃ​ദ​യ​ബ​ന്ധ​മു​ള്ള സി​പി​എം നേ​താ​വ് പി.​ജ​യ​രാ​ജ​നും ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ന് പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ല്കാ​ൻ മ​ന്ത്രി​ക്ക് ക​ത്ത് ന​ല്കി​യ ജ​യിം​സ് മാ​ത്യു എം​എ​ൽ​എ​യും മൗ​നം വെ​ടി​യ​ണ​മെ​ന്നും പാ​ച്ചേ​നി ആ​വ​ശ്യ​പ്പെ​ട്ടു.

Related posts