ജാഗ്രത! കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളില്‍ അതിതീവ്ര മഴയുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

വ്യാഴാഴ്ച ഇടുക്കി, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലും ശനിയാഴ്ച ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.

റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ അതിതീവ്ര മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടും ജില്ലാ ഭരണകൂടങ്ങളോടും ജാഗ്രത പാലിക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

Related posts