പ്രോസിക്യൂഷൻ പരാജയം; പി​റ​ന്നാ​ള്‍ ദി​വ​സം മ​ക​ളെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സിൽ പി​താ​വി​നെ വെ​റു​തെ​വി​ട്ട് കോടതി


ആ​ല​പ്പു​ഴ: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക​ളെ പി​റ​ന്നാ​ള്‍ ദി​വ​സം രാ​ത്രി പി​താ​വ് പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ല്‍ പി​താ​വി​നെ കോ​ട​തി വെ​റുതെ​വി​ട്ടു. കൊ​ല്ലം ജി​ല്ല​യി​ല്‍ ആ​ര്യ​ന്‍​കാ​വ് ച​ക്കാ​ലയ്​ക്ക​ല്‍ സോ​ജ​ന്‍ എ​ന്ന ജോ​ണി​നെ​യാ​ണ് കു​റ്റ​ക്കാ​ര​ന​ല്ലെ​ന്നു​ക​ണ്ടു ആ​ല​പ്പു​ഴ പോ​ക്‌​സോ കോ​ട​തി വെ​റു​തെ​വി​ട്ട​ത്.

നാ​ലാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ പി​റ​ന്നാ​ള്‍ ദി​വ​സം പി​താ​വ് ഉ​പ​ദ്ര​വി​ച്ചെ​ന്നാ​ണ് കേ​സ്. കു​ട്ടി അ​ടു​ത്തദി​വ​സം സ്‌​കൂ​ളി​ല്‍ വി​വ​രം പ​റ​ഞ്ഞ​തി​നെതു​ട​ര്‍​ന്ന് സ്‌​കൂ​ള്‍ അ​ധി​കാ​രി​ക​ളാ​ണ് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​ത്.

പ്ര​തി​ക്കെ​തി​രേ​യു​ള്ള കു​റ്റം തെ​ളി​യി​ക്കു​ന്ന​തി​ന് പ്രോ​സി​ക്യൂ​ഷ​ന് സാ​ധി​ച്ചി​ല്ല എ​ന്ന പ്ര​തി​ഭാ​ഗം വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് കോ​ട​തി പി​താ​വി​നെ വെ​റു​തെവി​ട്ട​ത്.

കേ​ര​ള ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​ഥോ​റി​റ്റി ന​ട​പ്പാ​ക്കി​യ സൗ​ജ​ന്യ നി​യ​മ​സ​ഹാ​യ സം​രം​ഭ​മാ​യ ഡി​ഫെ​ന്‍​സ് കൗ​ണ്‍​സി​ല്‍ സി​സ്റ്റം​വ​ഴിയാ​ണ് പ്ര​തി കോ​ട​തി​യി​ല്‍ കേ​സ് ന​ട​ത്തി​യ​ത്. പ്ര​തി​ക്കുവേ​ണ്ടി ആ​ല​പ്പു​ഴ ജി​ല്ലാ ചീ​ഫ് ലീ​ഗ​ല്‍ എ​യ്ഡ് ഡി​ഫെ​ന്‍​സ് കൗ​ണ്‍​സി​ല്‍ അ​ഡ്വ. പി.​പി. ബൈ​ജു ഹാ​ജ​രാ​യി.

Related posts

Leave a Comment