മകളാണ്, ഓർമിക്കുക..! പീ​ഡ​ന​ത്തി​ന് ഇരയായ പ്രായപൂർത്തിയാകാത്ത പെ​ണ്‍​കു​ട്ടി ജീ​വ​നൊ​ടു​ക്കി: മൂന്നു കുട്ടികളുടെ പിതാവായ ബ​ന്ധുവിനെ പോലീസ് അറസ്റ്റു ചെയ്തു

peedanam-arrest-rajesh-lപോ​ത്ത​ന്‍​കോ​ട്: മം​ഗ​ല​പു​രം മു​രു​ക്കും​പു​ഴ​യി​ല്‍ പീ​ഡ​ന​ത്തി​നു ഇ​ര​യാ​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ കു​ട്ടി​യു​ടെ അ​ടു​ത്ത ബ​ന്ധു​വാ​യ യു​വാ​വ് അ​റ​സ്റ്റി​ല്‍. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ശാ​ര്‍​ക്ക​ര മ​ഞ്ചാ​ടി​മൂ​ട് മ​ണ്ണം​കു​ടി വ​യ​ല്‍​തി​ട്ട​യി​ല്‍ വീ​ട്ടി​ല്‍ രാ​ജേ​ഷ് (30)നെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മം​ഗ​ല​പു​രം പോ​ലി​സാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പി​ടി​യി​ലാ​യ രാ​ജേ​ഷ് പെ​ൺ​കു​ട്ടി​യു​ടെ അ​ടു​ത്ത ബ​ന്ധു കൂ​ടി​യാ​ണ്.

കു​ട്ടി പീ​ഡ​ന​ത്തി​നു ഇ​ര​യാ​യി എ​ന്ന പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് പു​റ​ത്തുവ​ന്ന​തോ​ടെ പോലീസ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ആ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ മാ​സം 23നാ​ണ് മു​രു​ക്കും​പു​ഴ സ്വ​ദേ​ശി​നി​യാ​യ പ​തി​നാ​റു​കാ​രി വീ​ട്ടി​ൽ ജീ​വ​നൊ​ടു​ക്കി​യ​ത് . രാ​ജേ​ഷ് പെ​ണ്‍​കു​ട്ടി​യു​ടെ അ​ടു​ത്ത ബ​ന്ധു​വാ​യ​തി​നാ​ല്‍ നി​ര​ന്ത​രം വീ​ട്ടി​ല്‍ എ​ത്തു​മാ​യി​രു​ന്നു.​ ഇ​യാ​ള്‍ കു​ട്ടി​യെ പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചു വ​രു​ക​യാ​യി​രു​ന്നു. ​തു​ട​ര്‍​ന്നു പെ​ണ്‍​കു​ട്ടി​ക്ക് ര​ക്തസ്രാ​വം ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് എ​സ്എ​റ്റി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഒ​രാ​ഴ്ച പെ​ണ്‍​കു​ട്ടി ഇ​വി​ടെ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് പെ​ണ്‍​കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ​ത്.

പോ​ലീസ് ആ​ദ്യം അസ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെടു​ത്തെ​ങ്കി​ലും പി​ന്നീ​ടു വീ​ട്ടു​കാ​രു​ടെ പ​രാ​തി ഇ​ല്ലാ​തെ ത​ന്നെ പീ​ഡ​ന​ത്തി​ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്ര​തി വി​വാ​ഹി​ത​നും മൂ​ന്ന് കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​ണ്. തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ പോലീ​സ് മേ​ധാ​വി പി.​അ​ശോ​ക് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​റ്റിങ്ങല്‍ എ​എ​സ്പി ആ​ദി​ത്യ, പോ​ത്ത​ന്‍​കോ​ട് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട ര്‍ ​എ​സ്.​ഷാ​ജി, മം​ഗ​ല​പു​രം എ​സ്ഐ ബി. ​ജ​യ​ന്‍, എ​സ്ഐ പു​രു​ഷോ​ത്ത​മ​ന്‍, എ​എ​സ്ഐ മോ​ഹ​ന​ന്‍ നാ​യര്‍,​ ഗി​രീ​ഷ്, ഹ​രി, മു​ര​ളി, ജ​യ​കു​മാ​ര്‍, രാ​ഹു​ൽ, അ​ല്‍​ബി​ന്‍, താ​ഹി​റ എ​ന്നി​വ​രാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts