പെൺകെണി കേസിൽ  ക്ലീൻചിറ്റ് ലഭിച്ചാൽ ശശീന്ദ്രനു മടങ്ങിയെത്താം: പാർട്ടിയുടെ നിലപാട് വ്യക്തമാക്കി  ടി.പി പീതാംബരൻ മാസ്റ്റർ രാഷ്ട്രദീപികയോട്….

എം.​സു​രേ​ഷ്ബാ​ബു
തി​രു​വ​ന​ന്ത​പു​രം: പെ​ണ്‍​കെ​ണി കേ​സി​ൽ കോ​ട​തി​യും ജുഡീ​ഷ്യ​ൽ ക​മ്മീ​ഷ​നും ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യാ​ൽ എ.​കെ.​ശ​ശീ​ന്ദ്ര​ന് മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്ക് മ​ട​ങ്ങി​യെ​ത്താ​ൻ അ​ർ​ഹ​ത​യും അ​വ​കാ​ശ​വു​മു​ണ്ടെ​ന്ന് എ​ൻ​സി​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​പി.​പീ​താം​ബ​ര​ൻ മാ​സ്റ്റ​ർ. എ.​കെ.​ശ​ശീ​ന്ദ്ര​ൻ മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്ക് തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നും ശ​ശീ​ന്ദ്ര​ൻ നി​ർ​ദോ​ഷി​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ തെ​ളി​ഞ്ഞാ​ൽ അ​ദ്ദേ​ഹ​ത്തി​ന് മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്ക് മ​ട​ങ്ങി​യെ​ത്താ​ൻ അ​ർ​ഹ​ത​യു​ണ്ടെ​ന്നാ​ണ് പാ​ർ​ട്ടി​യു​ടെ നി​ല​പാ​ടെന്നും അദ്ദേഹം രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. . ഈ ​നി​ല​പാ​ട് നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ശീ​ന്ദ്ര​ൻ മ​ട​ങ്ങി​യെ​ത്തു​ന്ന​തി​നെ ഘ​ട​ക​ക​ക്ഷി​ക​ൾ​ക്ക് എ​തി​ർ​ക്കാ​നാ​കി​ല്ല. ഒ​രു പാ​ർ​ട്ടി​യി​ൽ നി​ന്നും ആ​രെ മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് അ​താ​ത് പാ​ർ​ട്ടി​ക​ളാ​ണ്. മ​ന്ത്രി​സ്ഥാ​നം ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യാ​ണ് അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പെ​ണ്‍​കെ​ണി കേ​സ് അ​ന്വേ​ഷി​ച്ച ജൂ​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ റി​ട്ട.​ജി​ല്ലാ ജ​ഡ്ജി പി.​എ​സ്.​ആ​ന്‍റ​ണി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലെ വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ൻ​സി​പി​ക്ക് വീ​ണ്ടും മ​ന്ത്രി​സ്ഥാ​നം ന​ൽ​കു​മെ​ന്ന് നേ​ര​ത്തെ മു​ഖ്യ​മ​ന്ത്രി ത​ങ്ങ​ളോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്. ആ​രോ​പ​ണ​ങ്ങ​ളി​ൽ ക​ഴ​ന്പി​ല്ലെ​ന്ന് കോ​ട​തി​യി​ൽ നി​ന്നും ക്ലീ​ൻ ചി​റ്റ് ആ​ർ​ക്കാ​ണോ ആ​ദ്യം ല​ഭി​ക്കു​ന്ന​ത് അ​വ​ർ വീ​ണ്ടും മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്ക് മ​ട​ങ്ങി​യെ​ത്തു​മെ​ന്ന് എ​ൻ​സി​പി നേ​തൃ​ത്വം നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related posts