ഒ​റി​ജി​ന​ലി​നെ വെല്ലുന്ന സാ​ന്‍റാ​ക്ലോ​സ് ! കോ​ത​മം​ഗ​ല​ത്തെ ക്രി​സ്മ​സ് ആ​ക​ർ​ഷ​ണം പൈ​ല​റ്റ് സാ​ന്‍റാ

കോ​ത​മം​ഗ​ലം: ഈ​വ​ർ​ഷം കോ​ത​മം​ഗ​ല​ത്തെ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന് ആ​ക​ർ​ഷ​ണ​മാ​യ​ത് സാ​ന്‍റാ പൈ​ല​റ്റ്. എ​ല്ലാ വ​ർ​ഷ​വും ക്രി​സ്മ​സി​നെ വ​ര​വേ​ൽ​ക്കാ​ൻ ഏ​റെ പു​തു​മ​ക​ൾ ഉ​ള്ള സാ​ന്താ​ക്ലോ​സി​നെ നി​ർ​മി​ക്കാ​റു​ള്ള കോ​ത​മം​ഗ​ലം കു​ത്തു​കു​ഴി ഇ​ട​യ്ക്കാ​ട്ട് സി​ജോ ജോ​ർ​ജാ​ണ് ഇ​ക്കു​റി​യും പു​തു​മ​യാ​ർ​ന്ന സാ​ന്‍റാ ക്ലോ​സി​നെ ഒ​രു​ക്കി​യ​ത്.

കു​ത്തു​കു​ഴി​യി​ൽ സ​ന്തം വീ​ട്ടു​മു​റ്റ​ത്താ​ണ് സി​ജോ ഹെ​ലി​കോ​പ്റ്റ​ർ ഓ​ടി​ക്കു​ന്ന സാ​ന്താ​ക്ലോ​സ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഏ​ഴ് അ​ടി പൊ​ക്ക​വും അ​ഞ്ച് മീ​റ്റ​ർ നീ​ള​വു​മു​ള്ള ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ ഫ്രെ​യിം ഈ​റ്റ കൊ​ണ്ടാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ക​യ​റി​ന് പ​ക​രം റ​ബ​ർ ടാ​പ്പ് ചെ​യ്യു​മ്പോ ല​ഭി​ക്കു​ന്ന ഒ​ട്ടു​പാ​ൽ ആ​ണ് ഫ്രെ​യി​മു​ക​ൾ ബ​ന്ധി​പ്പി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

നാ​ല് മോ​ട്ടോ​റു​ക​ൾ ആ​ണ് ഹെ​ലി​കോ​പ്റ്റ​റി​നെ ച​ലി​പ്പി​ക്കാ​നാ​യി ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ഹെ​ലി​കോ​പ്റ്റ​റി​ലെ പ​ങ്ക​ക​ൾ ക​റ​ങ്ങാ​നും സാ​ന്താ​ക്ലോ​സി​ന്‍റെ ക​ഴു​ത്തും കൈ​യും ച​ലി​പ്പി​ക്കാ​നു​മാ​ണ് മോ​ട്ടോ​റു​ക​ൾ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

കാ​ഡ് ബോ​ർ​ഡും വെ​ള്ള​പേ​പ്പ​റും ഉ​പ​യോ​ഗി​ച്ചാ​ണ് ഹെ​ലി​കോ​പ്റ്റ​ർ ഫ്രെ​യി​മി​ൽ ബോ​ഡി നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ലി​വ​റി​ൽ കൈ​വ​ച്ച് ച​ലി​പ്പി​ക്കു​ന്ന രീ​തി​യി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന സാ​ന്‍റാ​ക്ലോ​സ് ഒ​റി​ജി​ന​ലി​നെ വെ​ല്ലും. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ കു​തി​ര​പ്പു​റ​ത്തും സൈ​ക്കി​ളി​ലും സ​വാ​രി ചെ​യ്യു​ന്ന ച​ലി​ക്കു​ന്ന സാ​ന്‍റാ അ​പ്പൂ​പ്പ​ൻ​മാ​രെ നി​ർ​മി​ച്ച് സി​ജോ ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു.

ഇ​ക്കു​റി കൂ​ടു​ത​ൽ വ്യ​ത്യ​സ്ത​ത പു​ല​ർ​ത്താ​നാ​ണ് പൈ​ല​റ്റ് സാ​ന്‍റാ​ക്ലോ​സു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്. സി​ജോ ത​യാ​റാ​ക്കി​യ സാ​ന്‍റാ​ക്ലോ​സി​നെ കാ​ണാ​ൻ നി​ര​വ​ധി പേ​രാ​ണ് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ത​നി​ക്ക് ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട ആ​ഘോ​ഷ​ങ്ങ​ളി​ലൊ​ന്നാ​യ ക്രി​സ്മ​സി​നെ വ​ര​വേ​ൽ​ക്കാ​ൻ എ​ന്തെ​ങ്കി​ലും പു​തു​മ വേ​ണം എ​ന്ന ആ​ഗ്ര​ഹം ആ​ണ് ഇ​ത്ത​രം സാ​ന്‍റാ​ക്ലോ​സു​ക​ളെ ത​യാ​റാ​ക്കാ​ൻ പ്രേ​ര​ണ​യാ​യ​തെ​ന്ന് സി​ജോ പ​റ​യു​ന്നു.

Related posts