കൊച്ചി: പെരിന്തല്‍മണ്ണയിലെ റബര്‍ തോട്ടത്തില്‍ 21 വര്‍ഷം മുമ്പ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഏറ്റെടുത്ത് സിബിഐ. അന്വേഷണം ഏറ്റെടുത്തതായി കാണിച്ച് കൊച്ചി സിബിഎ കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. സംഭവത്തില്‍ കൊലയാളിയെയും മരിച്ച യുവതി ആരെന്നും പോലീസിന് ഇതുവരെയും കണ്ടെത്താനായിരുന്നില്ല.
ന്നീട് അന്വേഷണം അവസാനിപ്പിച്ചിരുന്നു. പോലിസ് സംശയ നിഴലില്‍ നിര്‍ത്തിയ അബു എന്ന 76 കാരന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടി.
അന്വേഷണത്തില്‍ പോലീസിന് ഗുരുതര വീഴ്ച പറ്റിയെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പ്രദേശത്തെ വ്യവസായിയെ രക്ഷിക്കാന്‍ കേസ് അട്ടിമറിച്ചുവെന്ന് അന്ന് ആരോപണം ഉയര്‍ന്നിരുന്നു.
