ചെറുതോണി: വാഹനയാത്രക്കാർക്ക് നേരേ കാട്ടാനയുടെ പരാക്രമം. രണ്ടു വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തി. യാത്രക്കാർ തലനാരിഴയ്ക്കു രക്ഷപ്പെട്ടു.
നേര്യമംഗലം – ഇടുക്കി സംസ്ഥാന പാതയിൽ കരിമണലിന് സമീപമാണ് കാട്ടാന വാഹനങ്ങൾക്കുനേരേ പാഞ്ഞടുത്തത്. കാറിനും ബൈക്കിനും നേരേ കാട്ടാനയുടെ ആക്രമണമുണ്ടായി.പൂപ്പാറ സ്വദേശിയുടെ കാറാണ് കാട്ടാന ആക്രമിച്ചത്. ആന ആക്രമിക്കാൻ എത്തുന്നതുകണ്ട് കാർ തിരിച്ചപ്പോൾ പിന്നാലെയെത്തി ഗ്ലാസ് അടിച്ചുതകർത്തു.
ഇതേസമയം വെൺമണി സ്വദേശി ബൈക്കിൽ ഇതുവഴി വന്നു. ആന ഉടനെ അയാൾക്ക് നേരേ തിരിഞ്ഞു. ബൈക്ക് ഉപേക്ഷിച്ച് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ബൈക്കും ആന തകർത്തു. കാറിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചുപേരാണുണ്ടായിരുന്നത്.
