പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് പെ​ൻ​ഷ​ൻ പ്ര​തി​വ​ർ​ഷം 9.26 കോ​ടി രൂ​പ; 3.23 കോ​ടി​യു​ടെ അ​ധി​ക  ചെ​ല​വ്; സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​ന് പെൻഷൻകിട്ടണമെങ്കിൽ മു​പ്പ​തു വ​ർ​ഷ​ത്തെ സർവീസ്

പോ​ൾ മാ​ത്യു
തൃ​ശൂ​ർ: മ​ന്ത്രി​മാ​രു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​ങ്ങ​ളു​ടെ പെ​ൻ​ഷ​ൻ ചെ​ല​വി​ൽ 53 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന. 2020-21 സാ​ന്പ​ത്തി​ക വ​ർ​ഷം 6.03 കോ​ടി രൂ​പ ന​ൽ​കി​യി​രു​ന്ന​ത് 2021-22 വ​ർ​ഷ​ത്തി​ൽ 9.26 കോ​ടി രൂ​പ​യാ​യി വ​ർ​ധി​ക്കും.

പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ​ക്കു പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന​തി​ൽ ഈ ​വ​ർ​ഷ​മാ​ണ് ഏ​റ്റ​വും വ​ലി​യ കു​തി​ച്ചു​ചാ​ട്ടം ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നു ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

2017-18ൽ 6.38 ​കോ​ടി, 2018-19ൽ 7.67 ​കോ​ടി, 2019-20ൽ 7.14 ​കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ് പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് പെ​ൻ​ഷ​ൻ ഇ​ന​ത്തി​ൽ സ​ർ​ക്കാ​ർ ന​ൽ​കി​യ​ത്.

2019ൽ 1250 ​പേ​ർ​ക്കാ​യി​രു​ന്നു പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് പെ​ൻ​ഷ​ൻ. ആ​ദ്യ​ത്തെ പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് പെ​ൻ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ​വ​ർ 250 പേ​ർ​കൂ​ടി വ​ർ​ധി​ച്ചു.

ഇ​വ​ർ​ക്കു പെ​ൻ​ഷ​നു പു​റ​മേ ഗ്രാ​റ്റു​വി​റ്റി​യാ​യും ല​ക്ഷ​ങ്ങ​ൾ ന​ൽ​കി. 2017-18ൽ 4.8 ​ല​ക്ഷം, 2018-19ൽ 15.46 ​ല​ക്ഷം, 2019-20ൽ 1.8 ​ല​ക്ഷം, 2021-22ൽ ​അ​ഞ്ചു ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് ഗ്രാ​റ്റു​വി​റ്റി​യും ന​ൽ​കി​യ​ത്.

ഒ​രു മ​ന്ത്രി​യു​ടെ കീ​ഴി​ൽ ചു​രു​ങ്ങി​യ​തു ര​ണ്ട​ര​വ​ർ​ഷം ജോ​ലി ചെ​യ്താ​ൽ പെ​ൻ​ഷ​ന് അ​ർ​ഹ​ത നേ​ടാം. അ​ഞ്ചു​വ​ർ​ഷ കാ​ല​യ​ള​വി​ൽ ഒ​രു മ​ന്ത്രി​യു​ടെ കീ​ഴി​ൽ​ത​ന്നെ ഇ​ര​ട്ടി സ്റ്റാ​ഫി​നെ നി​യ​മി​ച്ചാ​ൽ അ​വ​ർ​ക്കും പെ​ൻ​ഷ​ന് അ​ർ​ഹ​ത​യു​ണ്ടാ​കും.

എ​ന്നാ​ൽ, ഒ​രു സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നു മു​ഴു​വ​ൻ പെ​ൻ​ഷ​നും കി​ട്ട​ണ​മെ​ങ്കി​ൽ ചു​രു​ങ്ങി​യ​തു മു​പ്പ​തു വ​ർ​ഷ​മെ​ങ്കി​ലും സ​ർ​വീ​സ് ഉ​ണ്ടാ​വ​ണം.

മ​ന്ത്രി​മാ​രു​ടെ കീ​ഴി​ൽ ര​ണ്ട​ര​വ​ർ​ഷം ജോ​ലി​ചെ​യ്താ​ൽ സ​ർ​ക്കാ​ർ പെ​ൻ​ഷ​നും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ല​ഭി​ക്കും.

പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ന്‍റെ പെ​ൻ​ഷ​ൻ സ്കീ​മി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്നു ശ​ന്പ​ള ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ ചെ​യ്തെ​ങ്കി​ലും ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല.

ചു​രു​ങ്ങി​യ​തു നാ​ലു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ ജോ​ലി ചെ​യ്താ​ൽ മാ​ത്ര​മേ മി​നി​മം പെ​ൻ​ഷ​ൻ ന​ൽ​കാ​വൂ എ​ന്നു പേ ​റി​വി​ഷ​ൻ ക​മ്മീ​ഷ​ൻ ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​തു സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല.

പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​നു പെ​ൻ​ഷ​ൻ ന​ല്കു​ന്ന​തു ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ എ​തി​ർ​ത്ത​തും മ​റ്റും ഈ​യി​ടെ ഏ​റെ ച​ർ​ച്ച​യാ​യി​രു​ന്നു.

Related posts

Leave a Comment