വ​ൻ ക​ഞ്ചാ​വ് വേട്ട; കേരളത്തിലേക്ക് കടത്താൻ കൊണ്ടുവന്ന 225 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ; പ്രതിഫലമായി പ്രതികൾക്ക് കിട്ടുന്നത് ലക്ഷങ്ങൾ

തൊ​ടു​പു​ഴ/ തിരുവനന്തപുരം:​ആ​ന്ധ്ര​യി​ൽ നി​ന്നും ത​മി​ഴ്നാ​ട് വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് വി​ൽ​പ്പ​ന​യ്ക്കാ​യി ക​ട​ത്തി കൊ​ണ്ടു വ​ന്ന വ​ൻ ക​ഞ്ചാ​വു ശേ​ഖ​രം ദി​ണ്ടു​ക്ക​ലി​ൽ പി​ടി കൂ​ടി.

ഇ​ടു​ക്കി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡും ദി​ണ്ടു​ക്ക​ൽ എ​ൻ​ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ് ടോ​റ​സ് ലോ​റി​യി​ൽ ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന 225 കി​ലോ ക​ഞ്ചാ​വ് പി​ടി കൂ​ടി​യ​ത്.

ക​ന്പ​ത്തെ​ത്തി​ക്കു​ന്ന ക​ഞ്ചാ​വ് ഇ​വി​ടെ നി​ന്നും ഇ​ടു​ക്കി അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റ് വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താ​നാ​യി​രു​ന്നു പ​ദ്ധ​തി.

രഹസ്യവിവരം
വ​ലി​യ തോ​തി​ൽ ക​ഞ്ചാ​വ് ക​ട​ത്തി​കൊ​ണ്ടു വ​രു​ന്നു​ണ്ടെ​ന്ന് കേ​ര​ളാ സ്റ്റേ​റ്റ് എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി. ​അ​നി കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

നാ​ർ​ക്കോ​ട്ടി​ക് ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ​യി​ൽ നി​ന്നും ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ടു​ക്കി എ​ക്സൈ​സ് ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം വ​ണ്ടി​പ്പെ​രി​യാ​ർ എ​ക്സൈ​സ് സ്ക്വാ​ഡി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ബി.​രാ​ജ്കു​മാ​ർ , സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ടി.​എ.​അ​നീ​ഷ് എ​ന്നി​വ​രാ​ണ് ത​മി​ഴ്നാ​ട്ടി​ലെ​ത്തി ദി​ണ്ടു​ക്ക​ൽ മേ​ഖ​ല​യി​ൽ ത​മി​ഴ്നാ​ട് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി​ചേ​ർ​ന്ന് പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

പേ​പ്പ​ർ ലോ​ഡി​ന്‍റെ മ​റ​വി​ൽ
റോ​ഡി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​ന്ധ്ര​യി​ൽ നി​ന്നും ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ടി​എ​ൻ52 ക്യു 1587 ​ന​ന്പ​ർ ടോ​റ​സ് ലോ​റി ക​ണ്ടെ​ത്തി.

ക​ഞ്ചാ​വ് ക​ട​ത്തി​കൊ​ണ്ട് വ​ന്ന ത​മി​ഴ്നാ​ട് സേ​ലം ജി​ല്ല​യി​ൽ ശ​ങ്ക​ര​ഗി​രി സ്വ​ദേ​ശി അ​രു​ണ്‍​കു​മാ​ർ (33), കൃ​ഷ്ണ​ഗി​രി ജി​ല്ല​യി​ൽ ബെ​ർ​ഗൂ​ർ താ​ലൂ​ക്കി​ൽ അ​ഞ്ചൂ​ർ സ്വ​ദേ​ശി ഷ​ണ്മു​ഖം (58) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു. പേ​പ്പ​ർ ലോ​ഡി​ന്‍റെ മ​റ​വി​ലാ​ണ് ക​ഞ്ചാ​വ് ക​ട​ത്തി കൊ​ണ്ട് വ​ന്ന​ത്. തു​ട​ർ​ന്ന് ദി​ണ്ടു​ക്ക​ൽ എ​ൻ​ഐ​ബി ഉ​ദ്യേ​ഗ​സ്ഥ​രെ വി​ളി​ച്ച് വ​രു​ത്തി കേ​സെ​ടു​ത്തു.

പ്രതിഫലമായി…
ദി​ണ്ടു​ക്ക​ൽ എ​ൻ​ഐ​ബി ഡി​എ​സ്പി പു​ക​ഴേ​ന്തി, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ര​മേ​ശ്, അ​നി​ത സ​ബ്ഇ​ൻ​സ്പെ​ക്ട​ർ പ്രേം​കു​മാ​ർ, കോ​ണ്‍​സ്റ്റ​ബി​ൾ​മാ​രാ​യ ഗോ​കു​ല​പാ​ല​ൻ, രാ​ജു , സെ​ൽ​വ​രാ​ജ്, വി​ശ്വ​നാ​ഥ​ൻ, ആ​ന​ന്ദ് കു​മാ​ർ എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

കേ​ര​ള​ത്തി​ലെ ക​ഞ്ചാ​വി​ന്‍റ് മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ര​ൻ ആ​യ മ​ധു​ര കീ​രി​പെ​ട്ടി സ്വ​ദേ​ശി​ക്കു വേ​ണ്ടി​യാ​ണ് ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന​തെ​ന്നും ആ​ന്ധ്ര​യി​ൽ നി​ന്നും ദി​ണ്ടു​ക്ക​ൽ വ​രെ കൊ​ണ്ടു​വ​രു​ന്ന​തി​ന് ഒ​രു ല​ക്ഷം രൂ​പ പ്ര​തി​ഫ​ലം ല​ഭി​ക്കു​മെ​ന്നും കേ​ര​ള – ത​മി​ഴ്നാ​ട് അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ സൂ​ക്ഷി​ച്ച​തി​നു ശേ​ഷം കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താ​ൻ വേ​ണ്ടി​യാ​ണ് ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന​തെ​ന്നും പ്ര​തി​ക​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു മൊ​ഴി ന​ൽ​കി.

 

Related posts

Leave a Comment