പ്രായം പ്രശ്‌നമല്ല! ലോക ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളിയായ അന്‍പത്തിയേഴുകാരന് അപൂര്‍വനേട്ടം; ബോഡി ബില്‍ഡിംഗിനെപ്പറ്റി പീറ്റര്‍ ജോസഫ് പറയുന്നത് ഇങ്ങനെ…

കൊ​ച്ചി: ലോ​ക ബോ​ഡി ബി​ൽ​ഡിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ അ​ൻ​പ​ത്തി​യേ​ഴു​കാ​ര​നാ​യ മ​ല​യാ​ളി​ക്കു വെ​ങ്ക​ല​നേ​ട്ടം. അ​ങ്ക​മാ​ലി ഞാ​ലി​യാ​ൻ വീ​ട്ടി​ൽ പീ​റ്റ​ർ ജോ​സ​ഫ് ആ​ണ് ഈ ​അ​പൂ​ർ​വ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ബോ​ഡി ബി​ൽ​ഡിം​ഗി​ൽ അ​ന്താ​രാ​ഷ്ട്ര നേ​ട്ടം കൈ​വ​രി​ക്കു​ന്ന ആ​ദ്യ മ​ല​യാ​ളി​യാ​ണ് ഇ​ദ്ദേ​ഹം.

ഗ്രീ​സി​ലെ ഏ​ദ​ൻ​സി​ൽ ക​ഴി​ഞ്ഞ 18നും 19​നു​മാ​ണു ലോ​ക ബോ​ഡി ബി​ൽ​ഡിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ് ന​ട​ന്ന​ത്.​റെ​യി​ൽ​വേ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ഇ​ദ്ദേ​ഹം വി​ആ​ർ​എ​സ് എ​ടു​ത്താണു ബോ​ഡി ബി​ൽ​ഡിം​ഗ് രം​ഗ​ത്തു ശ്രദ്ധകേന്ദ്രീകരിച്ചത്. നാ​ൽ​പ​താം വ​യ​സി​ൽ പരിശീ ലനം തുടങ്ങി ര​ണ്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം മി​സ്റ്റ​ർ കേ​ര​ള​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2010ൽ ​അ​ൻ​പ​താം വ​യ​സി​ൽ മി​സ്റ്റ​ർ ഇ​ന്ത്യ​യാ​യി ച​രി​ത്രം കു​റി​ച്ചു. 2012ൽ ​ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ വെ​ള്ളി സ്വ​ന്ത​മാ​ക്കി. കേ​ര​ള സ്റ്റേ​റ്റ് ബോ​ഡി ബി​ൽ​ഡിം​ഗ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ച്ചി​യി​ൽ പീ​റ്റ​ർ ജോ​സ​ഫി​ന് ഇ​ന്ന​ലെ സ്വീ​ക​ര​ണം ന​ൽ​കി.

മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നു വി​ര​മി​ക്കു​ക​യാ​ണെ​ന്നും ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പൊ​തു​സ​മൂ​ഹ​ത്തി​നാ​യി തു​ട​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും സ്വീ​ക​ര​ണ​ത്തി​നു​ശേ​ഷം ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബോ​ഡി ബി​ൽ​ഡിം​ഗ് എ​ന്നാ​ൽ ജിം​നേ​ഷ്യ​ങ്ങ​ളി​ൽ പോ​യി മ​സി​ൽ പെ​രു​പ്പി​ക്ക​ല​ല്ല. അ​തൊ​രു ജീ​വി​ത​രീ​തി​യാ​ണ്. ഒ​ട്ടേ​റെ തെ​റ്റി​ദ്ധാ​ര​ണ​ക​ളു​ള്ള മേ​ഖ​ല​യാ​ണു ബോ​ഡി ബി​ൽ​ഡിം​ഗ്. പ്രോ​ട്ടീ​നും സ്റ്റി​റോ​യി​ഡും ഉ​പ​യോ​ഗി​ക്കു​ന്ന​ത​ട​ക്കം പ​ല കാ​ര്യ​ങ്ങ​ളി​ലും ഈ ​തെ​റ്റി​ദ്ധാ​ര​ണ​ക​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. വ്യാ​യാ​മ​മു​റ​ക​ൾ ന​ട​ത്തി ശ​രീ​രം ഊ​ർ​ജ​സ്വ​ല​മാ​ക്കി​യാ​ൽ പ​ല രോ​ഗ​ങ്ങ​ളും ശ​രീ​ര​ത്തെ ബാ​ധി​ക്കി​ല്ലെ​ന്നും പീ​റ്റ​ർ ജോ​സ​ഫ് പ​റ​ഞ്ഞു. ബി​സ ആ​ണു ഭാ​ര്യ. മ​ക്ക​ൾ: മ​രി​യ, എ​ൽ​സ, ലി​യാ​ൻ.

Related posts