ഡോക്ടറുടെ അശ്രദ്ധ! ഓട്ടോ ഓടിക്കുമ്പോഴും മുറിവില്‍ തൊടുമ്പോഴും തടിപ്പും വേദനയും; കൈപ്പത്തിക്കുള്ളില്‍ ചില്ലുകഷണവുമായി യുവാവ് കഴിഞ്ഞത് പത്തരമാസം

ചാ​വ​ക്കാ​ട്: ഡോ​ക്ട​റു​ടെ അ​ശ്ര​ദ്ധ​മൂ​ലം കൈ​പ്പ​ത്തി​ക്കു​ള്ളി​ൽ ചി​ല്ലു​ക​ഷ​ണ​വു​മാ​യി യു​വാ​വി​നു ക​ഴി​യേ​ണ്ടി​വ​ന്ന​തു പ​ത്ത​ര​മാ​സം. മ​ണ​ത്ത​ല ബേ​ബി​റോ​ഡ് ആ​ലി​പ്പ​രി ശ്രീ​നി​വാ​സ​ന്‍റെ മ​ക​ൻ സു​രേ​ന്ദ്ര(34)​നാ​ണു ക​ഴി​ഞ്ഞ ജ​നു​വ​രി മു​ത​ൽ കൈ​യി​നു​ള്ളി​ലെ മാം​സ​ത്തി​ൽ ചി​ല്ലു​ക​ഷ​ണ​വു​മാ​യി ക​ഴി​ഞ്ഞ​ത്.

വീ​ട്ടി​ലെ ജ​ന​ൽ വ​ലി​ച്ച​ട​യ്ക്കു​ന്ന​തി​നി​ടെ​യാ​ണു ചി​ല്ല് പൊ​ട്ടി സു​രേ​ന്ദ്ര​ന്‍റെ ഇ​ട​തു കൈ​പ​ത്തി​യു​ടെ വ​ശം കു​ത്തി​ക്കീ​റി​യ​ത്. ചി​ല്ലി​ന്‍റെ തു​ണ്ട ുക​ഷ​ണ​ങ്ങ​ൾ മാം​സ​ത്തി​ൽ തു​ള​ച്ചു​ക​യ​റി​യി​രു​ന്നു. അ​ന്നു​ത​ന്നെ സു​രേ​ന്ദ്ര​ൻ ചാ​വ​ക്കാ​ട് താ​ലു​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി. അ​വി​ടെ ആ ​സ​മ​യ​മു​ണ്ടാ​യി​രു​ന്ന വ​നി​താ ഡോ​ക്ട​ർ ചി​ല്ലു​ക​ഷ​ണ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്തു മു​റി​വ് തു​ന്നി​ക്കെ​ട്ടി മ​രു​ന്നു​കൊ​ടു​ത്തു വി​ട്ട​യ​ച്ചു. നാ​ലു തു​ന്ന​ലു​ക​ളാ​ണ് ഇ​ട്ടി​രു​ന്ന​ത്.

എ​ന്നാ​ൽ ഒ​രു​മാ​സം മു​ന്പ് ഈ ​മു​റി​വ് പ​ഴു​ക്കാ​ൻ തു​ട​ങ്ങി ഓ​ട്ടോ ഡ്രൈ​വ​റാ​യ സു​രേ​ന്ദ്ര​ന് ഓ​ട്ടോ ഓ​ടി​ക്കു​ന്പോ​ഴും മു​റി​വി​ൽ തൊ​ടു​ന്പോ​ഴും ത​ടി​പ്പും വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം താ​ലു​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം എ​ക്സ് റേ ​എ​ടു​ത്ത​പ്പോ​ൾ ചി​ല്ലു​ക​ഷ​ണം കൈ​യി​നു​ള്ളി​ൽ ഇ​രി​ക്കു​ന്ന​തു ക​ണ്ട ു. താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഉ​യ​ർ​ന്ന പ്ര​മേ​ഹ​നി​ര​ക്കു ക​ണ്ട​തി​നാ​ൽ മ​രു​ന്നു​ക​ൾ ക​ഴി​ച്ച​ശേ​ഷം ചി​ല്ല് എ​ടു​ത്താ​ൽ മ​തി​യെ​ന്നു ഡോ​ക്ട​ർ പ​റ​ഞ്ഞു.

സ്വ​കാ​ര്യ ക്ലി​നി​ക്കി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​മേ​ഹ​ത്തി​ന്‍റെ അ​ള​വ് സാ​ധാ​ര​ണ​നി​ല​യി​ലാ​യി​രു​ന്നു. ഈ ​റി​പ്പോ​ർ​ട്ട് കാ​ണി​ച്ചി​ട്ടും ചി​ല്ല് ക​ഷ​ണം പു​റ​ത്തെ​ടു​ക്കാ​ൻ ഡോ​ക്ട​ർ ത​യാ​റാ​യി​ല്ല. ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ​തോ​ടെ ചി​ല്ലു ക​ഷ​ണം പ​ഴു​പ്പി​നു​ള്ളി​ലൂ​ടെ പു​റ​ത്തേ​ക്കു നി​ന്നു. ഇ​തോ​ടെ സു​രേ​ന്ദ്ര​ൻ​ത​ന്നെ സ്വ​ന്ത​മാ​യി വേ​ദ​ന​സ​ഹി​ച്ച് ചി​ല്ലു പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. താ​ലു​ക്ക് ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ പി​ഴ​വി​നെ​തി​രെ പ​രാ​തി​ന​ൽ​കു​മെ​ന്ന് സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Related posts