പെ​ട്രോ​ള്‍ പ​മ്പി​നെ​തി​രേ അ​പവാ​ദ പ്ര​ച​ര​ണം! അ​ബ​ദ്ധം മ​ന​സി​ലാ​ക്കി മാ​പ്പ് പ​റ​ഞ്ഞ് യു​വാ​വ് ത​ടി​യൂ​രി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

താ​മ​ര​ശേ​രി: ബൈ​ക്കി​ന്‍റെ ടാ​ങ്കി​ല്‍ നി​റ​ക്കാ​വു​ന്ന​തി​ലും കൂ​ടു​ത​ല്‍ ഇ​ന്ധ​നം നി​റ​ച്ചി​ട്ടു​ണ്ടെ​ന്ന് കാ​ണി​ച്ച് ബി​ല്‍ ന​ല്‍​കി അ​ധി​ക പ​ണം വാ​ങ്ങി​യെ​ന്ന പ​രാ​തി​യു​മാ​യി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട യു​വാ​വ് പി​ന്നീ​ട് അ​ബ​ദ്ധം മ​ന​സി​ലാ​ക്കി മാ​പ്പ് പ​റ​ഞ്ഞ് ത​ടി​യൂ​രി.

ഇ​ക്ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച താ​മ​ര​ശേ​രി ടൗ​ണി​ന​ടു​ത്ത് പ​ര​പ്പ​ന്‍​പൊ​യി​ലി​ലു​ള്ള കു​ട്ട​നാ​ട് ഫ്യു​വ​ല്‍​സി​ലാ​ണ് സം​ഭ​വം.

ക​ല്ലു​രു​ട്ടി സ്വ​ദേ​ശി​യാ​യ യു​വാ​വ് ത​ന്‍റെ ബൈ​ക്കി​ല്‍ 16.11 ലി​റ്റ​ര്‍ പെ​ട്രോ​ള്‍ അ​ടി​ച്ച് 1550 രൂ​പ​യുടെ ബി​ല്ലും വാ​ങ്ങി. പ​മ്പി​ലു​ള്ള​വ​രോ​ട് യാ​തൊ​രു പ​രാ​തി​യും പ​റ​യാ​തെ പോ​യ യു​വാ​വ് ഇ​ടു​ക്കി രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​യാ​യ സു​ഹൃ​ത്തി​നോ​ട് ഈ ​വി​വ​രം പ​ങ്കു​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​യാൾ പ​മ്പി​നെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തും വി​ധം ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റി​ട്ടു.

പ​ര​മാ​വ​ധി 15 ലി​റ്റ​ര്‍ കൊ​ള്ളു​ന്ന ബൈ​ക്കി​ന്‍റെ ടാ​ങ്കി​ല്‍ 16.11ലി​റ്റ​ര്‍ ഇ​ന്ധ​നം നി​റ​ച്ചെ​ന്ന ബി​ല്ല് വ്യാ​ജ​മാ​ണെ​ന്നും അ​ധി​കം പ​ണം വാ​ങ്ങി​യെ​ന്നു​മാ​യി​രു​ന്നു ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലെ ഉ​ള്ള​ട​ക്കം.

പ​മ്പു​ട​മ മാ​ര്‍​ട്ടി​ന്‍ തോ​മ​സ് സം​ഭ​വ​ത്തി​ന്‍റെ നി​ജ​സ്ഥി​തി അ​റി​യാ​ന്‍ പോ​സ്റ്റി​ട്ട യു​വാ​വി​നെ​യും യ​ഥാ​ര്‍​ത്ഥ പ​രാ​തി​ക്കാ​ര​ന​നേ​യും ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടു.

പ​മ്പു​ട​മ ഇ​യാ​ളോ​ട് ബൈ​ക്കു​മാ​യി പ​മ്പി​ലെ​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച്ച വൈ​കു​ന്നേ​രം പ​മ്പിലെ​ത്തി​യ യു​വാ​വി​ന് ഇ​തേ ബൈ​ക്കി​ന്‍റെ ടാ​ങ്കിൽ 18 ലി​റ്റ​ര്‍ പെ​ട്രോ​ള്‍ നി​റ​ച്ചു.

തെ​റ്റ് ബോ​ധ്യ​മാ​യ യു​വാ​വ് ഉ​ട​ന്‍ ത​ന്നെ പ​മ്പു​ട​മ​യോ​ടും ജീ​വ​ന​ക്കാ​രോ​ടും രേ​ഖാ​മൂ​ലം മാ​പ്പ് ചോ​ദി​ച്ചു. അ​ധി​കം താ​മ​സി​യാ​തെ തെ​റ്റാ​യ പോ​സ്റ്റി​ട്ട രാ​ജാ​ക്കാ​ട്ടു​കാ​ര​ന്‍ സു​ഹൃ​ത്തും ക്ഷ​മ ചോ​ദി​ച്ച് ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റി​ട്ടു.

വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് കെ​എ​സ്ആ​ര്‍​ടി​സി താ​മ​ര​ശേ​രി ഡി​പ്പോ ഇ​ന്ധ​ന പ്ര​തി​സ​ന്ധി നേ​രി​ട്ട​പ്പോ​ള്‍ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ഡീ​സ​ല്‍ താ​ത്ക്കാ​ലി​ക ക​ട​മാ​യി ന​ല്‍​കിയ വ്യ​ക്തി​യാ​ണ് പ​മ്പു​ട​മ മാ​ര്‍​ട്ടി​ന്‍ തോ​മ​സ്.

പ്ര​ദേ​ശ​ത്തെ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യ ഇ​ദ്ദേ​ഹം അ​റി​യ​പ്പെ​ടു​ന്ന ക​ര്‍​ഷ​ക നേ​താ​വു​മാ​ണ്.

Related posts

Leave a Comment