ര​ണ്ട​ക്ക ഡി​ജി​റ്റ് ഇ​നി​യി​ല്ല! പെട്രോൾ വില സെഞ്ചുറിയടിച്ചു; പെ​ട്രോ​ൾ പ​മ്പിലെ മെ​ഷീ​നും പ്ര​തി​സ​ന്ധിയില്‍; ​ രാജസ്ഥാനിലും മധ്യപ്രദേശിലും ലിറ്ററിന് നൂറു കടന്നു

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ ഒ​രു ലി​റ്റ​ർ സാ​ധാ​ര​ണ പെ​ട്രോ​ളി​ന് 100 രൂ​പ ക​ട​ന്നു. മ​ധ്യ​പ്ര​ദേ​ശി​ലെ നാ​ഗ​ർ​ബ​ന്ദി​ലും രാ​ജ​സ്ഥാ​നി​ലെ ഗം​ഗാ​ന​ഗ​റി​ലു​മാ​ണ് യ​ഥാ​ക്ര​മം 100.40 രൂ​പ​യും 100.13 രൂ​പ​യു​മാ​യി കൂ​ടി​യ​ത്.

ബ്രാ​ൻ​ഡ​ഡ് പ്രി​മീ​യം പെ​ട്രോ​ളി​ന് ഗം​ഗാ​ന​ഗ​റി​ൽ 102.91 രൂ​പ​യാ​യി.
നാ​ഗ​ർ​ബ​ന്ദി​ൽ ഡീ​സ​ലി​ന് 90.81 രൂ​പ​യും ഗം​ഗാ​ന​ഗ​റി​ൽ 92.13 രൂ​പ​യു​മാ​ണു പു​തി​യ വി​ല.

പെ​ട്രോ​ൾ ലി​റ്റ​റി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 26 പൈ​സ​യും വീ​തം തു​ട​ർ​ച്ച​യാ​യ ഒ​ന്പ​താം ദി​വ​സ​വും കൂ​ട്ടി​യ​തോ​ടെ​യാ​ണ് രാ​ജ്യ​ത്ത് ജ​ന​ങ്ങ​ൾ പേ​ടി​സ്വ​പ്നം ക​ണ്ടി​രു​ന്ന 100 രൂ​പ​യി​ലേ​ക്കു വി​ല കൂ​ടി​യ​ത്.

ഒ​ന്പ​തു ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 2.59 രൂ​പ​യും ഡീ​സ​ലി​ന് 2.82 രൂ​പ​യു​മാ​ണ് കൂ​ട്ടി​യ​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​നു ശേ​ഷം മാ​ത്രം പെ​ട്രോ​ൾ ലി​റ്റ​റി​ന് 20 രൂ​പ​യും (19.95) ഡീ​സ​ലി​ന് 17.66 രൂ​പ​യും സ​ർ​ക്കാ​ർ നി​കു​തി​യാ​യി കൂ​ട്ടി.

കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ വി​ല 91.42 രൂ​പ​യും ഡീ​സ​ലി​ന് 85.83 രൂ​പ​യു​മാ​യി. എ​റ​ണാ​കു​ള​ത്ത് ഇ​ന്ന​ലെ പെ​ട്രോ​ളി​ന് 88.91 രൂ​പ​യും ഡീ​സ​ലി​ന് 84.42 രൂ​പ​യു​മാ​ണു വി​ല.

ഇ​ന്ത്യ​ക്കാ​ർ പെ​ട്രോ​ളി​നാ​യി ചെ​ല​വ​ഴി​ക്കു​ന്ന ഓ​രോ 100 രൂ​പ​യി​ലും 66 രൂ​പ നി​കു​തി​യാ​യി കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഈ​ടാ​ക്കു​ന്ന​താ​ണ് ഇ​ന്ധ​ന വി​ല​ക​ൾ പൊ​ള്ളി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ക്കാ​രു​ടെ ദി​വ​സ വ​രു​മാ​ന​ത്തി​ൽ ശ​രാ​ശ​രി 18 രൂ​പ വീ​തം ഇ​ന്ധ​ന​ച്ചെ​ല​വി​നാ​യി ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​രു​ന്നു​ണ്ട്.

ലോ​ക​ത്തു​ത​ന്നെ ഏ​റ്റ​വും കൂ​ടി​യ ഇ​ന്ധ​ന നി​കു​തി​യാ​ണ് ഇ​ന്ത്യ​യി​ൽ ഈ​ടാ​ക്കു​ന്ന​ത്.

എ​ക്സൈ​സ് തീ​രു​വ​യാ​യി മാ​ത്രം കേ​ന്ദ്ര​സ​ർ​ക്കാ​ർ ഓ​രോ ലി​റ്റ​ർ പെ​ട്രോ​ളി​നും 32.90 രൂ​പ​യും ഡീ​സ​ലി​ന് 31.80 രൂ​പ​യു​മാ​ണു ജ​ന​ങ്ങ​ളി​ൽ​നി​ന്നു പി​ഴി​ഞ്ഞെ​ടു​ക്കു​ന്ന​ത്.

ര​ണ്ട​ക്ക ഡി​ജി​റ്റ് ഇ​നി​യി​ല്ല

ഇ​ന്ധ​ന വി​ല നൂ​റു ക​ട​ന്ന​തോ​ടെ പ​ര​മാ​വ​ധി ര​ണ്ട​ക്കം വ​രെ വി​ല കാ​ണി​ച്ചി​രു​ന്ന പെ​ട്രോ​ൾ പ​ന്പി​ലെ മെ​ഷീ​നും പ്ര​തി​സ​ന്ധി​യി​ലാ​യി.

പ​ന്പു​ക​ളി​ലെ ഫ്യൂ​വ​ൽ ഡി​സ്പെ​ൻ​സ​ർ മെ​ഷീ​നു​ക​ളി​ൽ 99.99 രൂ​പ വ​രെ ഡി​സ്പ്ലെ ചെ​യ്യാ​ൻ മാ​ത്ര​മേ നി​ല​വി​ൽ സം​വി​ധാ​ന​മു​ള്ളൂ.

നാ​ഗ​ർ​ബ​ന്ദി​ലും ഗം​ഗാ​ന​ഗ​റി​ലും പ​ന്പു​ക​ളി​ലെ മെ​ഷീ​നു​ക​ളി​ൽ ഇ​ന്ന​ലെ 00.40, 00.13 രൂ​പ​യാ​ണ് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് ചാ​ർ​ജ് ആ​യി കാ​ണി​ച്ച​ത്.

ഉ​പ​ഭോ​ക്താ​വി​നോ​ട് അ​ധി​ക​മാ​യി 100 രൂ​പ വീ​തം ഓ​രോ ലി​റ്റ​റി​നും ചോ​ദി​ച്ചു വാ​ങ്ങേ​ണ്ട ഗ​തി​കേ​ടി​ലാ​യി​രു​ന്നു പ​ന്പു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ.

Related posts

Leave a Comment