പു​ല്ല് പ​റി​ക്കാ​ൻ പോ​യ ര​ണ്ട് പെ​ൺ​കു​ട്ടി​ക​ൾ പാ​ട​ത്ത് മ​രി​ച്ച നി​ല​യി​ൽ; ക​ണ്ടെ​ത്തി​യ​ത് ക​യ്യും കാ​ലും കെ​ട്ടി​യി​ട്ട നി​ല​യില്‍; പോലീസിന്റെ സംശയം ഇങ്ങനെ…

ഉ​ന്നാ​വോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഉ​ന്നാ​വോ​യി​ൽ‌ മൂ​ന്നു പെ​ൺ​കു​ട്ടി​ക​ളെ ഗോ​ത​മ്പു​പാ​ട​ത്ത് കെ​ട്ടി​യി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​വ​രി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു.

പ​തി​മൂ​ന്നും പ​തി​നാ​റും വ​യ​സു​ള്ള പെ​ൺ​കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​ത്. ഒ​രു പെ​ൺ​കു​ട്ടി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഗോ​ത​മ്പു​പാ​ട​ത്ത് ക​യ്യും കാ​ലും കെ​ട്ടി​യി​ട്ട നി​ല​യി​ലാ​ണ് പെ​ൺ​കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് പെ​ൺ​കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

പു​ല്ല് പ​റി​ക്കാ​ൻ പോ​യ കു​ട്ടി​ക​ളെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

ഐ​ജി അ​ട​ക്ക​മു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്.

പെ​ൺ​കു​ട്ടി​ക​ളെ വി​ഷം കൊ​ടു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ്.

Related posts

Leave a Comment