അവന്മാരെ കണ്ടാലറിയാം സാറേ..! പമ്പ്‌ സമയം കഴിഞ്ഞെത്തിയ വർക്ക് പെട്രോൾ നൽകിയില്ല; ആറംഗ സംഘം ജീവനക്കാരനെ മർദ്ദിച്ചു; സാരമായി പരിക്കേറ്റ ഭാസ്കരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നാ​ദാ​പു​രം: പെ​ട്രോ​ൾ പ​ന്പ് ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ആ​റ് പേ​ർ​ക്കെ​തി​രെ നാ​ദാ​പു​രം പോ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. ക​ല്ലാ​ച്ചി സി​പി​എം ഓ​ഫി​സ് പ​രി​സ​ര​ത്തെ പെ​ട്രോ​ൾ പ​ന്പി​ലെ ജീ​വ​ന​ക്കാ​ര​ൻ ന​രി​പ്പ​റ്റ സ്വ​ദേ​ശി മൊ​യി​ലോ​ത്ത് ഭാ​സ്ക​ര​ൻ(55)​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്ത് മ​ണി​യോ​ടെ വാ​ഹ​ന​ത്തി​ൽ പെ​ട്രോ​ള​ടി​ക്കാ​ൻ വ​ന്ന ക​ണ്ടാ​ല​റി​യാ​വു​ന്ന ആ​റോ​ളം പേ​ർ ചേ​ർ​ന്നാ​ണ് ഭാ​സ്ക​ര​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച​ത്.​ പെ​ട്രോ​ള​ടി​ക്കാ​ൻ വ​ന്ന​വ​രോ​ട് പ​ന്പി​ലെ സ​മ​യം ക​ഴി​ഞ്ഞു ഇ​നി എ​ണ്ണ ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും പ​റ​ഞ്ഞ ഭാ​സ്ക​ര​ൻ മെ​ഷീ​ൻ ലോ​ക്ക് ചെ​യ്ത് കേ​ബി​നി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ഇ​രു​ന്പ് ദ​ണ്ഡും പ​ട്ടി​ക​യും ഉ​പ​യോ​ഗി​ച്ച് മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു.​

മ​ർ​ദ​ന​ത്തി​ൽ ത​ല​ക്കും വ​ല​ത് കൈ​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​വ​ല​ത് കൈ ​എ​ല്ലി​ന് പോ​ട്ട​ലു​ണ്ട്.​സം​ഭ​വ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന ആ​റ് പേ​ർ​ക്കെ​തി​രെ നാ​ദാ​പു​രം പോ​ലീ​സ് ഐ​പി​സി 308 വ​കു​പ്പ് പ്ര​കാ​രം വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു

Related posts