ബ്ലൗ​സും ക​ള്ളി​മു​ണ്ടും ധ​രി​ച്ച് നാടൻ ലുക്കിൽ ല​ണ്ട​ൻ തെ​രു​വി​ൽ മലയാളി പെൺകൊടി !

ക​ണ്ണൂ​ർ: ല​ണ്ട​ൻ തെ​രു​വി​ൽ ബ്ലൗ​സും ക​ള്ളി​മു​ണ്ടും തോ​ർ​ത്തും ധ​രി​ച്ച് ഒ​രു മ​ല​യാ​ളി പെ​ൺ​കു​ട്ടി​യെ കാ​ണു​ക എ​ന്ന​ത് സ്വ​പ്ന​ത്തി​ൽ പോ​ലും ഓ​ർ​ക്കാ​ൻ ക​ഴി​യാ​ത്ത കാ​ര്യ​മാ​ണ്.

എ​ന്നാ​ൽ, ന​വം​ബ​ർ 20ന് ലണ്ടൻ നഗരം ആ കാഴ്ച കണ്ടു. ​ക​ണ്ണൂ​ർ സ്വ​ദേ​ശി​നി​യാ​ണ് ത​ന്‍റെ മു​ത്ത​ശി​യു​ടെ കാ​ല​ത്തി​ലേ​ക്ക് ഒ​രു തി​രി​ഞ്ഞു പോ​ക്ക് ന​ട​ത്തി​യ​ത്. ഇ​ന്നി​പ്പോ​ൾ ഈ ​ഫോ​ട്ടോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്.

മ​ല​യാ​ളി​യാ​യ ഒ​രു ഫോ​ട്ടോ​ഗ്രാ​ഫ​റു​ടെ മ​ന​സി​ൽ ഉ​ദി​ച്ച ഐ​ഡി​യ​യാ​ണ് ഈ ​ഫോ​ട്ടോ​ഷൂ​ട്ടി​ന് പി​ന്നി​ൽ. കേ​ര​ള​ത്ത​നി​മ നി​ല​നി​ർ​ത്തി ല​ണ്ട​നി​ൽ ഒ​രു ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്ത​ണ​മെ​ന്ന് ആ​ഗ്ര​ഹ​വു​മാ​യി മു​ന്നോ​ട്ടു​പോ​യ​ത് എ​റ​ണാ​കു​ളം അ​ത്താ​ണി സ്വ​ദേ​ശി സാ​ജു​വാ​ണ്.

ത​ന്‍റെ ആ​ഗ്ര​ഹം മ​ന​സി​ലേ​റ്റി ന​ട​ക്കു​ന്ന​തി​നി​ട​യാ​ണ് ഒ​രു പ​രി​പാ​ടി​യി​ലെ ആ​ങ്ക​ർ ആ​യി​രു​ന്ന ക​ണ്ണൂ​ർ കൂ​ത്തു​പ​റ​മ്പ് കൈ​തേ​രി സ്വ​ദേ​ശി​നി വി​ന്യാ രാ​ജി​നെ ക​ണ്ടെ​ത്തു​ന്ന​തും സാ​ജു ത​ന്‍റെ ആ​ഗ്ര​ഹം അ​റി​യി​ക്കു​ന്ന​തും.

ല​ണ്ട​നി​ലെ തി​ര​ക്കേ​റി​യ ന​ഗ​ര​ങ്ങ​ളി​ൽ ഒ​ന്നാ​യ സ്പ്രിം​ഗ് ഫീ​ൽ​ഡി​ലാ​ണ് ഫോ​ട്ടോ ഷൂ​ട്ടി​ന് സ്ഥ​ലം ക​ണ്ടെ​ത്തി​യ​ത്. ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ട ഷൂ​ട്ടി​ൽ ക​ടു​ത്ത മ​ഞ്ഞി​നെ​യും ത​ണു​പ്പി​നെ​യും അ​വ​ഗ​ണി​ച്ചാ​ണ് വി​ന്യാ രാ​ജ് ആ ​ഭാ​വ പ​ക​ർ​ച്ച ന​ട​ത്തി​യ​ത്.

ഫോ​ട്ടോ​ഷൂ​ട്ട് ല​ണ്ട​ൻ സ്വ​ദേ​ശി​ക​ൾ അ​തി​ശ​യ​ത്തോ​ടെ​യാ​ണ് ക​ണ്ട​ത്. എ​ല്ലാം സാ​ജു​വി​ന്‍റെ പ്ലാ​ൻ ആ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം മ​ന​സി​ൽ ക​ണ്ട വി​ഷ്വ​ലി​നേ​ക്കാ​ൾ മ​നോ​ഹ​ര​മാ​യി അ​ത് ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​ത് ഏ​റെ സ​ന്തോ​ഷം ഉ​ള​വാ​ക്കു​ന്ന​താ​ണെ​ന്നും വി​ന്യാ രാ​ജ് പ​റ​ഞ്ഞു. കൈ​തേ​രി ശ്രീ​വ​ത്സ​ത്തി​ൽ വ​ത്സ​രാ​ജ്-​രാ​ജേ​ശ്വ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് വി​ന്യാ രാ​ജ്. വ​രു​ൺ രാ​ജ് ആ​ണ് സ​ഹോ​ദ​ര​ൻ. ര​ണ്ടു​വ​ർ​ഷ​മാ​യി ലൂ​ട്ട​ണി​ൽ താ​മ​സി​ച്ച് എം​എ​സ്‌​സി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബി​സി​ന​സ് മാ​നേ​ജ്മെ​ന്‍റ് പ​ഠി​ച്ചു വ​രി​ക​യാ​ണ്. പ​ഠ​ന​ത്തോ​ടൊ​പ്പം ആ​ങ്ക​റിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ർ​ട്ട് ടൈം ​ജോ​ലി​ക​ൾ​ക്കും പോ​കു​ന്നു​ണ്ട്.

നാ​ട്ടി​ലാ​യാ​ലും വി​ദേ​ശ​ത്താ​യാ​ലും മോ​ഡ​ലിം​ഗും ആ​ങ്ക​റിം​ഗും പ​ഠ​ന​ത്തി​നും ജോ​ലി​ക്കും ഒ​പ്പം തു​ട​രാ​നാ​ണ് തീ​രു​മാ​നം. ഫോ​ട്ടോ​ഗ്രാ​ഫ​ർ സാ​ജു ഇ​തു കൂ​ടാ​തെ ര​ണ്ടു വ​ർ​ക്കു​ക​ളു​ടെ തി​ര​ക്കി​ലാ​ണ് ഇ​പ്പോ​ൾ. ച​ട്ട​യും മു​ണ്ടും അ​ണി​ഞ്ഞ കാ​തി​ൽ ക​ടു​ക്ക​നി​ട്ട ക്രി​സ്ത്യാ​നി വ​ല്യ​മ്മ​യാ​ണ് ഒ​ന്ന്. മ​റ്റൊ​ന്ന് രാ​ജാ ര​വി​വ​ർ​മ ചി​ത്ര​ത്തി​ന്‍റെ പു​നഃ​രാ​വി​ഷ്കാ​ര​മാ​ണ്. ഇ​ത് ര​ണ്ടും പു​തു​വ​ർ​ഷ​ത്തി​ൽ എ​ത്തി​ക്കാ​നു​ള്ള ത​ത്ര​പ്പാ​ടി​ലാ​ണ് അ​ദ്ദേ​ഹം.

ഇ​തി​ലും മ​ല​യാ​ളി യു​വ​തി​ക​ൾ ത​ന്നെ​യാ​ണ് വേ​ഷ​മി​ടു​ന്ന​ത്. സാ​ജു ര​ണ്ടാം ത​വ​ണ​യാ​ണ് ല​ണ്ട​നി​ൽ എ​ത്തു​ന്ന​ത്. ഇ​പ്പോ​ൾ ര​ണ്ടു​വ​ർ​ഷ​മാ​യി അ​വി​ടെ തു​ട​രു​ക​യാ​ണ്.

വ​ർ​ഷ​ങ്ങ​ളാ​യി യു​കെ​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന സു​ഹൃ​ത്തു​ക്ക​ളാ​യ രാ​ജേ​ഷ് നാ​ടേ​പ്പ​ള്ളി, സോ​ജി തോ​മ​സ് എ​ന്നി​വ​രോ​ട് ചേ​ർ​ന്ന് ബെ​റ്റ​ർ ഫ്ര​ണ്ട്സ് എ​ന്ന പേ​രി​ൽ 2011 മു​ത​ൽ സ്റ്റു​ഡി​യോ​യും ന​ട​ത്തി​വ​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഫോ​ട്ടോ​ഷൂ​ട്ടു​ക​ൾ ന​ട​ത്തു​ന്ന​ത്. ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​ക്കാ​ത്ത ഒ​രു റീ​ച്ചാ​ണ് ഈ ​ഫോ​ട്ടോ ഷൂ​ട്ടി​ന് ല​ഭി​ച്ച​തെ​ന്ന് സാ​ജു അ​ത്താ​ണി രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

Related posts

Leave a Comment