ഫി​സി​യോ​തെ​റാ​പ്പി​ക്കി​ടെ വീ​ട്ട​മ്മ​യ്ക്കുനേരേ ലൈം​ഗി​കാ​തി​ക്ര​മം; ആ‌​യു​ർ​വേ​ദ ആ​ശു​പ​ത്രി​യിലെ ജീവനക്കാരന്‍റെ കൈക്രിയ ഗൈ​ന​ക്കോ​ള​ജി ഡോ​ക്‌​ട​ർ പ​രി​ശോ​ധി​ക്കു​ന്ന രീതിയിൽ; സംഭവം കണ്ണൂരിൽ

 

പി. ​ജ​യ​കൃ​ഷ്ണ​ൻ

ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ പ്ര​ധാ​ന ഗ​വ. ആ‌​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ വ​നി​ത​ക​ളു​ടെ വാ​ർ​ഡി​ൽ അ​ഡ്മി​റ്റാ​യ വീ​ട്ട​മ്മ​യ്ക്കുനേ​രെ ഫി​സി​യോ​തെ​റാ​പ്പി​ക്കി​ടെ ലൈം​ഗി​കാ​തി​ക്ര​മം.

പ്രതിയായ ജീ​വ​ന​ക്കാ​ര​നെ​തി​രേ പ​രാ​തി ന​ല്കി​യ ന​ഴ്സി​ന് നേ​രെ ഉ​ദ്യോ​ഗ​സ്ഥ പീ​ഡ​നം. ക​ഴി​ഞ്ഞ​മാ​സം ആ​ദ്യ​വാ​രം അ​ഡ്മി​റ്റാ​യ ക​ണ്ണൂ​ർ ടൗ​ണി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന വീ​ട്ട​മ്മ​യെ​ ഫി​സി​യോ​തെ​റാ​പ്പി​ക്കി​ടെ ക​രാ​ർ ജീ​വ​ന​ക്കാ​ര​നാ​യ പു​രു​ഷ തെ​റാ​പ്പി​സ്റ്റ് ഗൈ​ന​ക്കോ​ള​ജി ഡോ​ക്‌​ട​ർ പ​രി​ശോ​ധി​ക്കു​ന്ന രീതിയിൽ പ​രി​ശോ​ധി​ച്ച് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി.

ഇ​ക്കാ​ര്യം വീ​ട്ട​മ്മ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ന​ഴ്സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ക​യും അ​വ​ർ ഇ​ക്കാ​ര്യം രേ​ഖാ​മൂ​ലം മേ​ൽ ഉ​ദ്യോ​ഗ​സ്ഥ​നെ അ​റി​യി​ക്കു​ക​യും ചെ​യ്തു.

മേ​ൽ​പ്പ​റ​ഞ്ഞ കാ​ര്യം സൂ​പ്ര​ണ്ടി​ന്‍റെ​യ​ട​ക്കം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല.

പ​ക​രം മോ​ശ​മാ​യ അ​നു​ഭ​വം നേ​രി​ട്ട സ്ത്രീ​യു​ടെ പ​രാ​തി മേ​ലു​ദ്യോ​ഗ​സ്ഥ​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ ന​ഴ്സി​നോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ക്കാ​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ പ്ര​മു​ഖ​ർ ശ്ര​മി​ച്ച​തെ​ന്ന​താ​ണ് ആ​ക്ഷേ​പം.

ജോലിയിൽ തുടരാൻ  അനുവദിച്ചത്….
സെ​പ്റ്റം​ബ​ർ ആ​റി​ന് ഇ​ക്കാ​ര്യം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​ട്ടും ആ​രോ​പ​ണ വി​ധേ​യ​നാ​യ ക​രാ​ർ ജീ​വ​ന​ക്കാ​ര​നെ 12 വ​രെ ജോ​ലി​യി​ൽ തു​ട​രാ​ൻ അ​നു​വ​ദി​ച്ചു.

13, 14 തി​യ​തി​ക​ളി​ൽ ലീ​വും അ​നു​വ​ദി​ച്ച​ശേ​ഷം ടെ​ർ​മി​നേ​ഷ​ൻ ഓ​ൺ റി​ക്വ​സ്റ്റ് ന​ൽ​കി​യാ​ണ് ജോ​ലി​യി​ൽനി​ന്നു പ​റ​ഞ്ഞുവി​ട്ട​ത്. കഴിഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി ഇ​യാ​ൾ ഇ​വി​ടെ ക​രാ​ർ ജീ​വ​ന​ക്കാ​ര​നാ​യി തു​ടരുകയായിരുന്നു.

നടപടിക്രമങ്ങൾ പാലിക്കാതെ പ​രാ​തി നേ​രി​ട്ട് മേ​ലു​ദ്യോ​ഗ​സ്ഥ​ന് ന​ൽ​കി​യ​ത് ശ​രി​യാ​യില്ലെന്നാണ് ഇ​പ്പോ​ൾ പ​രാ​തി ന​ൽ​കി​യ ന​ഴ്സി​ന് കൊ​ടു​ത്ത നോ​ട്ടീ​സി​ലു​ള്ള​ത്.

ഇ​ത്ത​രം പ​രാ​തി​യി​ൽ വ്യ​ക്തി​യു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ ചേ​ർ​ത്ത് ര​ഹ​സ്യ​സ്വ​ഭാ​വം സൂ​ക്ഷി​ക്കാ​തെ മ​റ്റു​ള്ള​വ​ർ​ക്കു​കൂ​ടി അ​റി​യാ​വു​ന്ന​വി​ധം വെ​ളി​പ്പെ​ടു​ത്തി ന​ൽ​കി​യ​ത് ശ​രി​യ​ല്ലെ​ന്നും ഡ്യൂ​ട്ടി ന​ഴ്സി​നു ന​ൽ​കി​യ നോ​ട്ടീ​സി​ലു​ണ്ട്.

ഇ​ത്ത​രം പ​രാ​തി​ക​ൾ ഉ​ണ്ടാ​കു​ന്ന​പ​ക്ഷം ഡ്യൂ​ട്ടി ന​ഴ്സ്, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് വ​ഴി ഡ്യൂ​ട്ടി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, അ​ല്ലെ​ങ്കി​ൽ ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്ത് തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​ണ് വേ​ണ്ട​ത്.

ഇ​പ്ര​കാ​രം ചെ​യ്യാത്ത സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും നോ​ട്ടീ​സി​ൽ പ​റ​യു​ന്നു. രോ​ഗി​ക്ക് നേ​രി​ടേ​ണ്ടി​വ​ന്ന ദു​ര​നു​ഭ​വം ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​തി​ന്‍റെ പേ​രി​ൽ ന​ഴ്സി​നെ ച​ട്ടങ്ങൾ ചൂണ്ടിക്കാട്ടി പീ​ഡി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ​് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെന്നാ‍ണ് ആക്ഷേപം.

Related posts

Leave a Comment