ക​ണ്ടെ​ത്തി​യ​ത് ക​സേ​ര​യി​ല്‍ ച​ല​ന​മ​റ്റ നി​ല​യി​ല്‍ ! പോ​സ്റ്റ്‌​മോ​ര്‍​ട്ടം ഒ​ഴി​വാ​ക്കി​യ​ത് ആ​ര്‍​ക്കു​വേ​ണ്ടി; ജ​യ​ല​ളി​ത​യു​ടെ സ​ഹോ​ദ​ര​ന്റെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത…

അ​ന്ത​രി​ച്ച ത​മി​ഴ്‌​നാ​ട് മു​ന്‍ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ സ​ഹോ​ദ​ര​ന്‍ ജ​യ​കു​മാ​റി​ന്റെ മ​ര​ണ​ത്തി​ലും ദു​രൂ​ഹ​ത​യെ​ന്ന് ആ​രോ​പ​ണ​മു​യ​രു​ന്നു.

ജ​യ​കു​മാ​റി​ന്റെ മ​ക​ള്‍ ദീ​പ ത​മി​ഴ് വാ​ര്‍​ത്താ​ചാ​ന​ലി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ച്ഛ​ന്റെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത ആ​രോ​പി​ച്ച​ത്.

ജ​യ​ല​ളി​ത​യു​ടെ ഏ​ക​സ​ഹോ​ദ​ര​നാ​യി​രു​ന്നു ജ​യ​കു​മാ​ര്‍. ശ​ശി​ക​ല​യു​ടെ സ​ഹോ​ദ​രി​യു​ടെ മ​ക​ന്‍ സു​ധാ​ക​ര​നെ ജ​യ​ല​ളി​ത വ​ള​ര്‍​ത്തു​പു​ത്ര​നാ​യി സ്വീ​ക​രി​ച്ച​തി​നെ ജ​യ​കു​മാ​ര്‍ എ​തി​ര്‍​ത്തി​രു​ന്നു.

സു​ധാ​ക​ര​ന്റെ വി​വാ​ഹം അ​ത്യാ​ഡം​ബ​ര​പൂ​ര്‍​വം ജ​യ​ല​ളി​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി അ​ധി​കം ക​ഴി​യും​മു​മ്പാ​യി​രു​ന്നു ജ​യ​കു​മാ​റി​ന്റെ മ​ര​ണം.

ത​ടി​ച്ച ശ​രീ​ര​പ്ര​കൃ​ത​മാ​യി​രു​ന്നെ​ങ്കി​ലും വ​ലി​യ ആ​രോ​ഗ്യ​പ്ര​ശ്നം ഉ​ണ്ടാ​യി​രു​ന്നി​ല്ല. പെ​ട്ടെ​ന്ന് മ​ര​ണം സം​ഭ​വി​ച്ച​തി​നാ​ല്‍ അ​ന്നു​ത​ന്നെ സം​ശ​യം തോ​ന്നി​യി​രു​ന്നെ​ന്നും ദീ​പ പ​റ​ഞ്ഞു.

പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്താ​ന്‍ ഒ​രു​ങ്ങി​യി​രു​ന്നെ​ങ്കി​ലും ഒ​രു ഉ​യ​ര്‍​ന്ന ഐ.​എ.​എ​സ്. ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഇ​ട​പെ​ട്ട് അ​ത് വേ​ണ്ടെ​ന്നു വ​യ്ക്കു​ക​യാ​യി​രു​ന്നു.

പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്ത​ണ​മെ​ന്നാ​യി​രു​ന്നു ജ​യ​ല​ളി​ത​യു​ടെ നി​ര്‍​ദേ​ശ​മെ​ങ്കി​ലും വേ​റെ ചി​ല​രു​ടെ ഇ​ട​പെ​ട​ല്‍ ഈ ​തീ​രു​മാ​നം അ​ട്ടി​മ​റി​ച്ചെ​ന്ന് ദീ​പ ആ​രോ​പി​ച്ചു.

ശ​ശി​ക​ല​യാ​ണ് ഇ​തി​നു​പി​ന്നി​ലെ​ന്ന് ദീ​പ പ​രോ​ക്ഷ​മാ​യി സൂ​ചി​പ്പി​ക്കു​ക​യും ചെ​യ്തു. ജ​യ​ല​ളി​ത​യെ​യും ത​ങ്ങ​ളു​ടെ കു​ടും​ബ​ത്തെ​യും ത​മ്മി​ല്‍ അ​ക​റ്റി​യ​ത് ശ​ശി​ക​ല​യാ​ണെ​ന്നും ദീ​പ കു​റ്റ​പ്പെ​ടു​ത്തി.

ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ത്തി​ല്‍ ശ​ശി​ക​ല​യെ പ്ര​തി​യാ​ക്കി അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന ജ​സ്റ്റി​സ് ആ​റു​മു​ഖ​സാ​മി ക​മ്മി​ഷ​ന്റെ റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ജ​യ​കു​മാ​റി​ന്റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദീ​പ​യു​ടെ ആ​രോ​പ​ണം.

ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ത്തി​ല്‍ സി.​ബി.​ഐ. അ​ന്വേ​ഷ​ണ​വും ദീ​പ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. സം​ഭ​വം ഇ​തി​നോ​ട​കം ത​മി​ഴ്‌​നാ​ട്ടി​ല്‍ ചൂ​ടു​പി​ടി​ച്ച ച​ര്‍​ച്ച​യാ​യി​ട്ടു​ണ്ട്.

Related posts

Leave a Comment