നെ​ൽ​വ​യ​ൽ-നീ​ർ​ത്ത​ട സം​ര​ക്ഷ​ണ നി​യ​മ​ത്തി​ൽ​ നി​ന്നു ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളെ ഒ​ഴി​വാക്കൽ​; മു​ഖ്യ​മ​ന്ത്രി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു

തി​രു​വ​ന​ന്ത​പു​രം: നെ​ൽ​വ​യ​ൽ-നീ​ർ​ത്തട സം​ര​ക്ഷ​ണ നി​യ​മ​ത്തി​ൽ​നി​ന്നു ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളെ ഒ​ഴി​വാ​ക്കു​ന്ന​ത് ച​ർ​ച്ച ചെ​യ്യാ​ൻ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു. മു​ഖ്യ​മ​ന്ത്രി​യാ​ണ് യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്. റ​വ​ന്യൂ, കൃ​ഷി മ​ന്ത്രി​മാർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

ഭേ​ദ​ഗ​തി ബി​ല്ല് സ​ബ്ജ​റ്റ് ക​മ്മി​റ്റി പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ​യാ​ണ് പു​തി​യ യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്. പൊ​തു ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഭൂ​മി നി​ക​ത്തു​ന്പോ​ഴു​ണ്ടാ​കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ, ന​ട​പ​ടി ക്ര​മ​ങ്ങ​ൾ എ​ന്നി​വ​യി​ൽ ഇ​ള​വ് വ​രു​ത്തി​ക്കൊ​ണ്ടു​ള്ള ഭേ​ദ​ഗ​തി​യാ​ണ് കൊ​ണ്ടു​ന്ന​ത്. 2008ലെ ​നെ​ൽ​വ​യ​ൽ-നീ​ർ​ത്ത​ട സം​ര​ക്ഷ​ണ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു.

Related posts